web analytics

മത്സരയോട്ടം നടത്തിയത് മൂന്ന് ബൈക്കുകൾ; അപകടത്തിൽ ബസിന്റെ റേഡിയേറ്റർ വരെ തകർന്നു; പെരുമ്പാവൂർ അല്ലപ്രയിൽ മത്സരയോട്ടം നടത്തിയ യുവാക്കൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്; ബൈക്ക് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം

കൊച്ചി: പെരുമ്പാവൂരിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ മത്സരയോട്ടം നടത്തിയ ബൈക്കുകൾ തേടി മോട്ടോർവാഹന വകുപ്പ്. മൂന്നു ബൈക്കുകളാണ് കിലോമീറ്ററുകളോളം മത്സരയോട്ടം നടത്തിയത്. ഇതിൽ ആഡംബര ബൈക്ക് ആയ ഡ്യൂക്ക് ആണ് അപകടത്തിൽപ്പെട്ടത്. വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. മറ്റുബൈക്കുകളുടെ വിവരങ്ങൾ അറിയാൻ മോട്ടോർ വാഹന വകുപ്പ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ ലഭിച്ചില്ല. വാഹനത്തിന്റെ അമിതവേ​ഗം കാരണം നമ്പർ വ്യക്തമായി കാണാൻ സാധിക്കാത്തതാണ് പ്രതിസന്ധിയായത്. ഇന്നും പരിശോധന തുടരാനാണ് തീരുമാനം. അപകടം നടന്ന റോഡിനടുത്തുള്ള രണ്ടു വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് ശേഖരിക്കും. മത്സരയോട്ടം നടത്തിയ ബൈക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

https://youtu.be/fUxlR7-vv3o

പട്ടിമറ്റം റോഡിൽ അല്ലപ്ര മാർബിൾ ജംഗ്ഷനിലായിരുന്നു അപകടം. അമലും സുഹൃത്തുക്കളും ചേർന്ന് ബെക്കുകളിൽ മത്സരയോട്ടം നടത്തുകയായിരുന്നു. ഇതിനിടെ നിയന്ത്രണംവിട്ട് എതിർദിശയിൽ എത്തിയ ബസിനടിയിലേക്ക് അമലിന്റെ ബെെക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിനടിയിൽപ്പെട്ട അമലിനെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അപകടത്തിൽ ബസിൻറെ റേഡിയേറ്റർ വരെ തകർന്നുപോയിരുന്നു. പട്ടിമറ്റം ഭാഗത്ത് നിന്നും പെരുമ്പാവൂരിലേക്ക് വരികയായിരുന്നു ബസ്. ബസിന്റെ സിസിടിവിയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ് സംബന്ധിച്ച രേഖകൾ സമർപ്പിക്കാനിരിക്കെ

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ്...

ലെബനനിൽ ഇസ്രായേൽ ആക്രമണം: മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു; വെടിനിർത്തലിന് ശേഷം രക്തരൂക്ഷിതമായ പോരാട്ടം

Beirut: തെക്കൻ ലെബനനിൽ Israel നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ-തൈരി...

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു Kottayam: കടുത്ത...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

അവശിഷ്ടങ്ങൾ തേടി മായയും മർഫിയും എയ്ഞ്ചലും; ഇരുപതടി താഴ്ചയിൽ നിന്നുപോലും മനുഷ്യഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് പൊലീസ്

Thrissur: വെടിക്കെട്ട് ദുരന്തത്തിൽ ചിതറിപ്പോയ മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തുന്നതിൽ കേരള പൊലീസിന്റെ...

Related Articles

Popular Categories

spot_imgspot_img