ഏറ്റുമാനൂർ നഗര മധ്യത്തിൽ സ്വകാര്യ പുരയിടത്തിൽ തീപിടുത്തം. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ
പടിഞ്ഞാറെനടയിൽ മാരിയമ്മൻ കോവിൽ റോഡിലാണ് രാവിലെ പതിനൊന്നരയോടെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. ആൾ താമസം ഇല്ലാത്ത പുരയിടത്തിൽ പച്ചക്കറി വേസ്റ്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ടിരുന്നു. മാലിന്യ കൂമ്പാരത്തിൽ നിന്ന് തീയും പുകയും ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ശ്രീനാഥ്, വാർഡ് കൗൺസിലർ രശ്മി ശ്യാം എന്നീവർ സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലും ഇതുവഴി കടന്നുവന്ന പോലീസ്
ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക്ക് കത്തുന്നതിൽ നിന്നും ഉയർന്ന പുക പ്രദേശവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾക്കും കാരണമായി. കോട്ടയത്ത് നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്.