web analytics

ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഡീപ് ഫേക്ക് വീഡിയോ അശ്ലീല വെബ്സൈറ്റിൽ ! കണ്ടത് ദശലക്ഷക്കണക്കിന് ആളുകൾ; 90 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോർജിയ മെലോനി

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ഡീപ് ഫേക്ക് വീഡിയോകള്‍ വെബ് സൈറ്റുകളിൽ. 2020 ൽ യുഎസിലെ ഒരു അശ്ലീല വെബ്സൈറ്റിലാണ് ജോർജിയ മെലോനിയുടെ ഡീപ് ഫേക്ക് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതാനം മാസങ്ങള്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. അഡല്‍റ്റ്സ് ഫിലിം അഭിനേതാവിന്റെ മുഖം മെലോനിയുടെ മുഖവുമായി മാറ്റിവെച്ചാണ് വിഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. വിഡിയോ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോർജിയ മെലോനി കോടതിയെ സമീപിച്ചു.ഇറ്റലിയിലെ നിയമമനുസരിച്ച് തടവുശിക്ഷയ്ക്ക് അര്‍ഹമായ ക്രിമിനല്‍ കുറ്റമാണ് മാനനഷ്ടകേസ്. ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് പ്രതികരിക്കാൻ ധൈര്യം പകരുന്നതിനു വേണ്ടി പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ഈ തുക അതിക്രമത്തിനിരയായ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും ജോർജിയ മെലോനിയുടെ അഭിഭാഷക മരിയ ജിയൂലിയ മരോൻജിയു അറിയിച്ചു.

പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നതിനു മുൻപാണ് ഡീപ് ഫേക്ക് വീഡിയോ അപ്‍ലോഡ് ചെയ്തിരിക്കുന്നത്.
വിഡിയോ നിര്‍മ്മിച്ചു എന്നു കരുതുന്ന 40 വയസ്സുകാരനെതിരെയും ഇയാളുടെ 73 വയസ്സ് പ്രായമുള്ള പിതാവിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇരുവർക്കുമെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Read Also: ‘പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിൻ്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭ’ ; ആർഎൽവി രാമകൃഷ്ണനു പിന്തുണയുമായി മന്ത്രി ആർ ബിന്ദു

 

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

നഴ്സിങ് സമരം: നടപടിയെടുക്കാൻ മാനേജ്മെന്റുകൾക്ക് കോടതി അനുമതി

കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയെ പിടിച്ചുലച്ച സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ...

വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലോ? മന്ത്രി കെ. രാജൻ നേരിട്ടെത്തി;

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ടൗൺഷിപ്പിലെ...

ഉടുമ്പന്നൂരിൽ തോക്ക് നിർമ്മാണ യൂണിറ്റ്! മാരകായുധങ്ങളും വെടിക്കോപ്പുകളുമായി യുവാവ് വലയിൽ;

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരിൽ പോലീസിനെ പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള ആയുധവേട്ട....

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ ന്യൂഡൽഹി: പശ്ചിമേഷ്യയിലെ...

ഒറ്റ വർഷത്തിൽ വലിയ മാറ്റം; അക്ഷയ തൃതീയക്ക് മുന്നോടിയായി സ്വർണവില കുതിപ്പ്

ഒറ്റ വർഷത്തിൽ വലിയ മാറ്റം; അക്ഷയ തൃതീയക്ക് മുന്നോടിയായി സ്വർണവില കുതിപ്പ് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img