web analytics

ഇനി പടയപ്പയ്ക്ക് പിന്നാലെ വനംവകുപ്പിന്റെ ‘ഹൈടെക്ക് ഡ്രോൺ’; നിരീക്ഷിക്കാൻ പ്രത്യേക സംഘം ദൗത്യം; മൂന്നാറിൽ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടുകൊമ്പനെ ഉൾവനത്തിലേക്ക് തുരത്താൻ നടപടി

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടുകൊമ്പൻ പടയപ്പയെ ഉൾവനത്തിലേക്ക് തുരത്തും. ഡ്രോൺ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കാനും തീരുമാനം കൈകൊണ്ടു. നിലവിൽ മയക്കുവെടി വയ്ക്കില്ല. ജനവാസ മേഖലയിൽ പടയപ്പ സ്ഥിര സാന്നിധ്യമായ സാഹചര്യത്തിലാണ് തീരുമാനം. പടയപ്പയെ നിരീക്ഷിക്കുവാൻ പ്രത്യേക സംഘം ദൗത്യം ആരംഭിച്ചു. ഇന്ന് മുതൽ ഡ്രോൺ അടക്കം ഉപയോഗപ്പെടുത്തിയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുക. കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയിൽ തുടരുന്ന പടയപ്പ വ്യാപക നാശം വിതച്ചതോടെയാണ് കാട്ടാനയെ നിരീക്ഷിക്കുവാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഹൈറേഞ്ച് സർക്കിൾ സിസിഎഫ് നേരിട്ട് എത്തിയാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

അത്യാധുനിക സംവിധാനം ഉള്ള ഡ്രോൺ ഉപയോഗിച്ചാണ് വനംവകുപ്പിന്റെ നിരീക്ഷണം. രാത്രികാലത്തടക്കം ആനയെ നിരീക്ഷിക്കുന്നതിനാണ് വനം വകുപ്പിന്റെ നീക്കം എന്ന് ഹൈറേഞ്ച് സർക്കിൾ സിസിഎഫ് അരുൺ ആർഎസ്എസ് പറഞ്ഞു.

രണ്ടു മണിക്കൂറിലധികം ബാറ്ററി ബാക്കപ്പ് കിട്ടുന്ന വലിയ രണ്ട് ഡ്രോണുകൾ ആണ് വനം വകുപ്പ് എത്തിച്ചിരിക്കുന്നത്. രാത്രിയിൽ അടക്കം ദൃശ്യങ്ങൾ വ്യക്തമായി പകർത്തുവാൻ കഴിയും. പടയപ്പ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കുന്നതിനും വനംവകുപ്പ് പരിശ്രമം നടത്തുന്നുണ്ട്. നിലവിൽ പടയപ്പ മാട്ടുപ്പെട്ടി ടോപ് ഡിവിഷന് സമീപം തേയിലക്കാടിനുള്ളിലെ ചെറിയ ചോലയ്ക്കുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

Other news

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ...

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76 . ശ്രീലങ്കൻ തീരത്ത്...

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ...

വിമാനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ പാസ്സ്പോർട്ട് സീറ്റിൽ മറന്നുവച്ചെന്നു യുവാവ്; ചെന്ന് നോക്കിയ എയർഹോസ്റ്റസ് കണ്ടത്….മലയാളി അറസ്റ്റിൽ

വിമാനത്തിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു ഹൈദരാബാദ് ∙ ദുബായ്–ഹൈദരാബാദ് എയർ...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

Related Articles

Popular Categories

spot_imgspot_img