കോഴിക്കോട്: മുക്കത്ത് എഞ്ചിനിയറിങ് കോളേജിന്‍റെ മൂന്നാം നിലയില്‍ കുടുങ്ങിയ പൂർണ ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തി സന്നദ്ധ പ്രവര്‍ത്തകര്‍. കെഎംസിടി എഞ്ചിനിയറിങ് കോളേജിലെ മൂന്നാം നിലയിലെ സണ്‍ ഷേഡിലാണ് പൂച്ച കുടുങ്ങിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.
പൂച്ചയെ മൂന്നാം നിലയിൽ കുടുങ്ങിയ നിലയിൽ കണ്ട വിദ്യാർത്ഥികള്‍ സന്നദ്ധ സേനയെ വിവരം അറിയിക്കുകയായിരുന്നു. സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ ഉടന്‍ കോളേജിലെത്തി. വലിയ വടവും മറ്റ് സാമഗ്രികളുമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതെല്ലാം കണ്ട് പരിഭ്രമിച്ച് പൂച്ചയെങ്ങാനും താഴേക്ക് ചാടുമോയെന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികള്‍.
സാഹസികമായി മൂന്നാം നിലയിലെ സണ്‍ ഷേഡിലേക്ക് കടന്ന് സന്നദ്ധ പ്രവര്‍ത്തകരിലൊരാള്‍ പൂച്ചയെ വലയിലാക്കി. ശേഷം കയറുപയോഗിച്ച് താഴേക്ക് ശ്രദ്ധയോടെ ഇറക്കി. താഴേക്ക് എത്തിയതോടെ പൂച്ച ഓടിരക്ഷപ്പെട്ടു.
Read Also: ‘സമദൂരം’ മറന്നു, ഇടതു വേദിയിലെത്തി; എൻഎസ്എസ് യൂണിയൻ പ്രസിഡന്റിനെ പുറത്താക്കി









