News4media TOP NEWS
രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

പല ഉദ്യോഗസ്ഥർക്കും പ്രതിയെ പിടിക്കാൻ ഓടി നടന്ന വകയിൽ കിട്ടാനുള്ളത് ആയിരങ്ങളും ലക്ഷങ്ങളും; പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറച്ച ഇനത്തിൽ പമ്പുടമകൾക്ക് കിട്ടാനുള്ളത് 28 കോടി; ഇനി തരാനുള്ളത് തന്ന് തീർത്തിട്ട് ഡീസൽ അടിച്ചാൽ മതിയെന്ന് പമ്പുടമകൾ; ഊർദ്ധൻ വലിച്ച് കേരള പോലീസ്

പല ഉദ്യോഗസ്ഥർക്കും പ്രതിയെ പിടിക്കാൻ ഓടി നടന്ന വകയിൽ കിട്ടാനുള്ളത് ആയിരങ്ങളും ലക്ഷങ്ങളും; പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറച്ച ഇനത്തിൽ പമ്പുടമകൾക്ക് കിട്ടാനുള്ളത് 28 കോടി; ഇനി തരാനുള്ളത് തന്ന് തീർത്തിട്ട് ഡീസൽ അടിച്ചാൽ മതിയെന്ന് പമ്പുടമകൾ; ഊർദ്ധൻ വലിച്ച് കേരള പോലീസ്
March 18, 2024

തിരുവനന്തപുരം: ഡീസൽ അടിച്ച വകയിലുള്ള കുടിശിക തീർക്കാതെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകൾ. നിലവിൽ പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറച്ച ഇനത്തിൽ 28 കോടി രൂപയാണ് സംസ്ഥാനത്തെ സ്വകാര്യ പമ്പുകൾക്ക് സർക്കാർ നൽകാനുള്ളത്.
ഏപ്രിൽ ഒന്നുമുതൽ പൊലീസ് വാഹനങ്ങൾ ഉൾപ്പെടെ ഒരു സർക്കാർ വാഹനങ്ങൾക്കും ഇന്ധനം കടം നൽകില്ലെന്ന് പെട്രോൾ പമ്പുടമകൾ അറിയിച്ചിരിക്കുകയാണിപ്പോൾ. തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നത് എസ്എപി ക്യാമ്പിലെ പൊലിസ് പമ്പിൽ നിന്നാണ്. എസ്എപിയിലെ പൊലീസ് പമ്പിൽ ഇനി ഒരാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമുണ്ട് കുടിശ്ശിക. പണം നൽകിയാലേ അടുത്ത ലോഡുള്ളുവെന്ന് ഐഒസിയും അറിയിച്ചു.

റേഷൻ കണക്കെ വാഹനങ്ങളിൽ ഇന്ധനം നൽകിയാലും കഷ്ടിച്ച് ഒരാഴ്ചക്കുള്ള ഇന്ധനം മാത്രമാണ് ടാങ്കിൽ ബാക്കിയുള്ളത്. പൊലീസിന് ബജറ്റിൽ അനുവദിച്ചിരുന്ന തുകയും കഴിഞ്ഞ് അധികവും നൽകി. വീണ്ടും ചോദിച്ചിട്ടും ഇല്ലെന്നാണ് മറുപടി. ശമ്പളം പോലും പ്രതിസന്ധയിൽ നിൽക്കുമ്പോൾ ഇന്ധനത്തിൻറെ കാര്യത്തിൽ ഇപ്പോഴൊന്നും ധനവകുപ്പ് കനിയുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് പ്രശ്നങ്ങളില്ലാതെ നടത്താനായി വാഹനങ്ങൾ നിരത്തിലിറക്കാൻ വീണ്ടും പൊലീസുകാർ കയ്യിൽ നിന്ന് പണമിടേണ്ടിവരും.

തെരഞ്ഞെടുപ്പ് സമയത്ത് കൂടുതൽ പൊലീസ് വാഹനങ്ങൾ ഓടേണ്ടി വരുന്ന സാഹചര്യത്തിൽ പമ്പുടമകളുടെ തീരുമാനം പൊലീസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പൊലീസിനെയും പിടികൂടിയിട്ട് നാളേറെയായി. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനവും പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനാകാതെ കുഴഞ്ഞിരുന്നു. സ്വന്തം കയ്യിൽ നിന്നായിരുന്നു അന്ന് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇന്ധനമടിച്ചിരുന്നത്. സാമ്പത്തിക ഞെരുക്കം കാരണം ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണസംബന്ധമായ ആവശ്യങ്ങൾക്ക് പോലും പോകാനാകാതെ വഴിമുട്ടി നിൽക്കുകയാണ്. പല ഉദ്യോഗസ്ഥർക്കും പ്രതിയെ പിടിക്കാൻ ഓടി നടന്ന വകയിൽ കിട്ടാനുള്ളത് ആയിരങ്ങളും ലക്ഷങ്ങളുമാണ്.

ഇപ്പോൾ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് സമയത്ത് പൊലീസുകാർ കൂടുതൽ ജാഗ്രതയോടെ ഓടിനടക്കേണ്ട സമയമാണ്. മാത്രമല്ല, പ്രചരണത്തിനായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് വരും ദിവസങ്ങളിലെത്താനിരിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പല മണ്ഡലങ്ങളിലും ഓടിനടക്കുന്നു. പെരുമാറ്റ ചട്ടമൊക്കെയുണ്ടെങ്കിലും വിഐപി സുരക്ഷയിൽ മാറ്റമൊന്നുമില്ല.

ഇന്ധനമടിച്ച വകയിൽ സ്വകാര്യ പമ്പു കൾക്ക് മാർച്ച് പത്തുവരെ കൊടുക്കാനുളളത് 28 കോടി കുടിശികയാണ്.

Related Articles
News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News

സഹകരണ ബാങ്കില്‍ നിന്ന് ലോൺ എടുത്ത തുക തിരിച്ചടച്ചില്ല; ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി

News4media
  • Kerala
  • News
  • News4 Special

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ്; സാധ്യത പഠനം പൂർത്തിയായി

News4media
  • News4 Special
  • Top News

11.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പുറമെ ശാന്തമാണെങ്കിലും അകം വേവുന്നുണ്ട്; കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതം; കെ.​പി.​സി.​സ...

News4media
  • Kerala
  • News

പെ​ട്രോ​ൾ അ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; പ​മ്പ് ജീ​വ​ന​ക്കാ​ര​ന് രണ്ടം​ഗസംഘത്തിന്റെ...

News4media
  • Kerala
  • News
  • Top News

‘സുരക്ഷിതം… ഈ കൈകളില്‍…’ കുഞ്ഞയ്യപ്പനെ സഹായിക്കുന്ന പോലീസുദ്യോഗസ്ഥന്റെ ചിത്രവുമായി കേരള പോലീസ്; അഭിന...

News4media
  • Kerala
  • Top News

സഹപ്രവര്‍ത്തകനായ പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണിട്ടും തിരിഞ്ഞുനോക്കിയില്ല; തൃശൂർ പാവറട്ടി സ്റ്റേഷ...

News4media
  • Kerala
  • News
  • Top News

കുഞ്ഞ് അയ്യപ്പന്മാർ ഇനി കൂട്ടം തെറ്റില്ല; ശബരിമലയിലെത്തുന്ന കുട്ടികൾക്ക് ബാന്‍ഡുകള്‍ വിതരണം ചെയ്ത് പ...

News4media
  • India
  • News
  • Top News

മൂന്ന് മാസത്തിനിടെ എണ്ണക്കമ്പനികളുടെ ലാഭം ഇടിഞ്ഞു ; ഇന്ധനവില ഉയരും

News4media
  • India
  • News

ആ​ഗോള ക്രൂഡ് ഓയിൽ വില കുറഞ്ഞുനിന്നപ്പോൾ കൊയ്തത് കൊള്ളലാഭം!ഒരു ലിറ്റർ പെട്രോളിൽ കമ്പനികളുടെ ലാഭം 15 ര...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]