News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ശീവേലിക്ക് എത്തേണ്ട കൊമ്പൻ എത്തിയില്ല; പകരക്കാരൻ കഴകക്കാരനെ ചവിട്ടി വീഴ്ത്തി; ഒടുവിൽ 39 ആനകളുടെ നാഥനായ ഗുരുവായൂരപ്പന് ആനയില്ലാതെ ശീവേലി

ശീവേലിക്ക് എത്തേണ്ട കൊമ്പൻ എത്തിയില്ല; പകരക്കാരൻ കഴകക്കാരനെ ചവിട്ടി വീഴ്ത്തി; ഒടുവിൽ 39 ആനകളുടെ നാഥനായ ഗുരുവായൂരപ്പന് ആനയില്ലാതെ ശീവേലി
March 18, 2024

ഗുരുവായൂർ: 39 ആനകളുടെ നാഥനായ ഗുരുവായൂരപ്പന് ആനയില്ലാതെ ശീവേലി.
ശീവേലിക്ക് എത്തേണ്ട കൊമ്പൻ കൃഷ്ണനാരായണൻ എത്താത്തതും. പകരമെത്തിയ ആന കഴകക്കാരനെ തട്ടി വീഴ്ത്തുകയും ചെയ്തതോടെയാണ് ആനയില്ലാതെ ശീവേലി നടത്തിയത്. ശീവേലി സമയമായിട്ടും ആന എത്താത്തതിനാൽ കരുതലായി നിശ്ചയിച്ചിരുന്ന കൊമ്പൻ രാധാകൃഷ്ണനെ ശീവേലിച്ചടങ്ങുകൾക്കായെത്തിച്ചു.ഉയരക്കൂടുതലുള്ള ആനയായതിനാൽ, തിടമ്പുമായെത്തിയ ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂർ ഹരിനാരായണൻ നമ്പൂതിരിക്ക് കൊമ്പൻ രാധാകൃഷ്ണന്റെ പുറത്ത് കയറാനായില്ല. രണ്ടാമതും പാപ്പാൻ ആനയെ ഇരുത്താൻ ശ്രമിക്കുന്നതിനിടെ കുത്തുവിളക്കും പിടിച്ചു നിന്നിരുന്ന കഴകക്കാരനായ അച്ചുണ്ണി ആനയുടെ മുന്നിലേയ്ക്ക് കയറി. പ്രകോപിതനായ കൊമ്പൻ കാലുകൊണ്ട് കഴകക്കാരനെ തട്ടിവീഴ്ത്തി. ആനയുടെ തട്ടേറ്റ് വീണ ഇയാൾ ഉടനെ എഴുന്നേറ്റ് ഓടി മാറി. പാപ്പാൻ ശ്രീനാഥിന്റെ സമയോചിതമായ ഇടപെടൽ കൊമ്പനെ ശാന്തനാക്കിയെങ്കിലും ശീവേലി എഴുന്നള്ളിപ്പിൽ നിന്ന് മാറ്റി.

മദ്യപിച്ച് ആനത്താവളത്തിൽ പ്രവേശിച്ചുവെന്ന് കാട്ടി കൃഷ്ണനാരായണന്റെ പാപ്പാന്മാർക്കെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടെമ്പിൾ പൊലീസിൽ പരാതി നൽകി. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ട് 3.30നാണ് ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂർ ഹരിനാരായണൻ നമ്പൂതിരി ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് കൈയിലെടുത്ത് ചടങ്ങ് പൂർത്തിയാക്കിയത്.

മറ്റൊരു ആനയെ ആനത്താവളത്തിൽ നിന്ന് എത്തിക്കാൻ സമയമെടുക്കുമെന്നതിനാൽ ആനയില്ലാതെ ശീവേലി ചടങ്ങ് പൂർത്തിയാക്കുകയായിരുന്നു. ക്ഷേത്രോത്സവം കൊടിയേറ്റ ദിനത്തിൽ മാത്രമാണ് ക്ഷേത്രത്തിൽ ചടങ്ങുകളുടെ ഭാഗമായി ആനയില്ലാതെ ശീവേലി നടത്തുക.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News

കോടികളുടെ വില്ല തട്ടിപ്പ്; ശാ​ന്തി​മ​ഠം ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ് ഡ​വ​ല​പ്പേ​ഴ്സ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ...

News4media
  • Kerala
  • News

ജൈവമാലിന്യം നീക്കുന്നതിന് ഒരുമാസം ചെലവിടുന്നത് രണ്ടുലക്ഷത്തോളം രൂപ, ആനക്കോട്ടയിലാണെങ്കിൽ നാലുലക്ഷത്ത...

News4media
  • Kerala
  • News
  • Top News

ആനയുടെ ആക്രമണം; ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാന് ഗുരുതര പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital