തെരഞ്ഞെടുപ്പ് എത്തിക്കഴിഞ്ഞു. വോട്ടർ ലിസ്റ്റിൽ ഇനിയും പേര് ചേർക്കാത്തവർക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർ ഹെൽപ്പ്ലൈനിലൂടെ എളുപ്പത്തിൽ വോട്ടർപ്പട്ടികയിൽ പേരു ചേർക്കാം. 2024 ജനുവരി ഒന്നിനു 18 വയസ്സായവർക്കാണ് ആപ്പിലൂടെ അപേക്ഷിക്കാൻ യോഗ്യതയുള്ളത്. നാമനിർദേശപ്പത്രിക സമർപ്പണത്തിന്റെ അവസാനദിവസത്തിന് ഒരാഴ്ച മുൻപുവരെ പേരു ചേർക്കാനാകും. ആപ്പുവഴി അപേക്ഷിക്കേണ്ടത് ഇങ്ങനെ :
വോട്ടർ ഹെൽപ്‌ലൈനിന്റെ ആപ്പ് വഴിയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവുക.
എങ്ങിനെ അപേക്ഷിക്കാം ?
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും താഴെക്കാണുന്ന ആപ്പ് ഡൌൺലോഡ് ചെയ്യുക
https://play.google.com/store/apps/details?id=com.eci.citizen
ആദ്യം ആപ്പ് ഡൌൺലോഡ് ചെയ്യുക. ശേഷം ഫോൺ നമ്പർ നൽകി otp സ്വീകരിച്ച് പാസ്സ്‌വേർഡ് ഉണ്ടാക്കണം. പിന്നീട് ചെയ്യേണ്ടത് രജിസ്‌ട്രേഷൻ ആണ്. അത് തുടങ്ങുന്നതിനു മുൻപ് ചില രേഖകൾ കൈയിൽ കരുതണം. ജനന തീയതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, കുടുംബത്തിലെ ഒരാളുടെ വോട്ടർ id നമ്പർ, പാസ്സ്‌പോർട്ട് വലിപ്പത്തിലുള്ള നിങ്ങളുടെ ഫോട്ടോ എന്നിവയാണ് ആവശ്യമുള്ളത്. ജനന തീയതിക്ക് വേണ്ടി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ട് എന്നിവയിൽ ഏതെങ്കിലും മതി. വിലാസത്തിനായി ആധാർ കാർഡ് മതിയാവും. ഇത്രയും കയ്യിൽ കരുതിയാൽ രെജിസ്ട്രേഷനിലേക്ക് കടക്കാം.
നേരത്തെ പറഞ്ഞ രേഖകൾ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. രേഖകൾ എല്ലാം അപ്‌ലോഡ് ചെയ്‌താൽ റഫറൻസ് ID ലഭിക്കും. ഇതോടെ പ്രധാനപണി കഴിഞ്ഞു. ഓൺലൈനായി നൽകുന്ന അപേക്ഷയിലെ വിവരങ്ങൾ പ്രദേശത്തെ DLO ആണ് പരിശോധിക്കുക. DLO വീടുകളിലെത്തി രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയാൽ വോട്ടർ പട്ടികയിൽ ഇടം നേടാം.