web analytics

കടമുറി വിറ്റു ഓട്ടോ വാങ്ങി; ഇൻഷൂറൻസ് ഇല്ലാത്തതിന് പോലീസ് പിടിച്ചു; 1000 രൂപ ഫൈൻ അടച്ച് ഓട്ടോ തിരിച്ചെടുക്കാൻ എത്തിയപ്പോഴേക്കും ഓട്ടോ മണ്ണുമാന്തിയന്ത്രം കൊണ്ട് ഇടിച്ചുപൊളിച്ചു; ആക്രിവിലക്ക് പോലീസ് വിറ്റ ഓട്ടോയുടെ നഷ്ടപരിഹാരം തേടി ഉടമ

 

കൽപറ്റ∙1000 രൂപ പിഴ അടപ്പിച്ച്, ഇൻഷുറൻസ് അടച്ച രേഖയുമായി എത്തിയാൽ വിട്ടുതരാമെന്നു പറഞ്ഞാണ് 2017 ഡിസംബറിൽ നാരായണന്റെ ഓട്ടോ പൊലീസ് കൊണ്ടുപോയത്. കൊച്ചിയിൽ സെക്യൂരിറ്റി ജോലി ചെയ്ത് ഇൻഷുറൻസ് പ്രീമിയത്തിനുള്ള 8000 രൂപയുണ്ടാക്കി 2 മാസം കഴിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോൾ കണ്ടത് ഓട്ടോ മണ്ണുമാന്തിയന്ത്രം കൊണ്ട് ഇടിച്ചുപൊളിച്ചിട്ടിരിക്കുന്നതാണ്. ഇൻഷുറൻസ് ഇല്ലാത്തതിന് പിടിച്ചെടുത്ത ഓട്ടോ പൊലീസ് മണ്ണുമാന്തിയന്ത്രം വച്ച് ഇടിച്ചുപൊളിച്ച് ഇരുമ്പുവിലയ്ക്കു തൂക്കിവിറ്റ സംഭവത്തിൽ നഷ്ടപരിഹാരത്തിന് 5 വർഷമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് ഉടമ മേപ്പാടി മുക്കിൽപീടിക സ്വദേശി എൻ.ആർ.നാരായണൻ. സ്റ്റേഷനിൽ സ്ഥലമില്ലെന്നു പറഞ്ഞ് മേപ്പാടി പൊലീസ് ലേലം ചെയ്തു വിറ്റുകളഞ്ഞത് ഈ പാവത്തിന്റെ ജീവിതമായിരുന്നു.ഇന്നലെ നാരായണൻ കലക്ടറേറ്റിൽ പോയപ്പോൾ, പരാതി ജില്ലാ പൊലീസ് മേധാവിക്ക് അയച്ചിട്ടുണ്ടെന്നും പൊലീസിൽ അന്വേഷിക്കാനും‍ മറുപടി കിട്ടി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തിയപ്പോൾ കലക്ടറേറ്റിൽ അന്വേഷിക്കാൻ പറഞ്ഞയച്ചു.
ഉന്തിക്കൊണ്ടു പോകാൻ പോലും പറ്റാത്ത ഓട്ടോയ്ക്ക് ഇൻഷുറൻസ് പുതുക്കാൻ കമ്പനികൾ സമ്മതിച്ചില്ല. ആകെയുണ്ടായിരുന്ന കടമുറി വിറ്റു വാങ്ങിയ ഓട്ടോ ആയിരുന്നു അത്.

സ്റ്റേഷൻ വികസനത്തിനു സ്ഥലം തികയാത്തതിനാൽ, പിടിച്ചെടുത്ത വണ്ടികൾ ഒതുക്കിയിടാൻ‍ തീരുമാനമുണ്ടായെന്നും അതിനിടയിലാണ് ഓട്ടോ പൊളിച്ചതെന്നും അറിയിച്ച പൊലീസുകാർ കേസിനു പോകാൻ ഉപദേശിച്ചു മഹാമനസ്കരായി. വക്കീൽ ഫീസിനു പണമില്ലാത്തതിനാൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയായി പിന്നീടുള്ള ആശ്രയം. ഇതിനിടെ 2022ൽ ഓട്ടോ ഇരുമ്പുവിലയ്ക്ക് ലേലം ചെയ്തു വിറ്റതായും അറിഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ് നേതാവ്

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ്...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

Related Articles

Popular Categories

spot_imgspot_img