കേരളത്തിൽ തരംഗമായി പ്രദർശനം തുടരുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ഇപ്പോഴിതാ വനിതാ പ്രീമിയർ ലീഗിലും മഞ്ഞുമ്മൽ ബോയ്സ് തരംഗം. മുംബൈ ഇന്ത്യൻസിന്റെ ഡ്രസ്സിംഗ് റൂമിലാണ് സൂപ്പർ ഹിറ്റ് സിനിമയിലെ പാട്ട് പാടി താരങ്ങൾ ആഘോഷമാക്കിയത്. മലയാളി താരമായ സജന സജീവനും കീർത്തന ബാലകൃഷ്ണനും കൂടിയാണ് സിനിമയിലെ ഗാനം ആലപിച്ചത്. പിന്നാലെ താരങ്ങൾ ഒന്നൊന്നായി ആഘോഷത്തിൽ പങ്കുചേർന്നു. മുംബൈ ഇന്ത്യൻസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷമുള്ള സുഹൃത്തുക്കളുടെ ആഘോഷം എന്ന അടിക്കുറിപ്പോടെയായാണ് വീഡിയോ പങ്കുവെച്ചത്.
https://www.instagram.com/reel/C4R-ogmIlag/?igsh=eHBjMWpyMzdicXMw
Read Also: ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഇന്ത്യൻ യുവാവ്: കുട്ടിയെ നാട്ടിൽ ഏൽപ്പിച്ചു