പുതുച്ചേരിയിൽ കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ കണ്ടെത്തി. ചാക്കിനുള്ളിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. വീട്ടിൽ നിന്നും കളിക്കാനായി പുറത്തു പോയ കുട്ടിയെ പിന്നീട് കാണാതെ ആകുകുകയായിരുന്നു. കുട്ടിയെ കാണാതെ വന്നതിന്റെ പിറ്റേന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സമീപത്തെ cctv അടക്കം പോലീസ് പരിശോധിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ 6 പേർ അറസ്റ്റിലായി. അറസ്റ്റിലയവരിൽ 18 വയസ് പൂർത്തിയാകാത്തവരും ഉണ്ട് എന്നാണ് സൂചന.
ഓടയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവർ കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാകാണാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വൻ പ്രതിഷേധം നടക്കുകയാണ്.