കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ 4.30നാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് പൂർണമായും കത്തി.
യാത്രക്കാരായ രണ്ട് യുവാക്കൾക്കും പൊള്ളലേറ്റിരുന്നതായി കണ്ടെത്തി. ബൈക്ക് പൂർണമായും കത്തി നശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേർക്കും ഗുരുതരമായി പൊള്ളൽ ഏറ്റിരുന്നു. ഇതാണ് തിരിച്ചറിയാൻ പ്രയാസമായത്.