കോഴിക്കോട്∙ മുക്കം എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. പ്രഫസർ ജയചന്ദ്രനെ ഓഫിസിൽ വച്ച് പൂർവ വിദ്യാർഥിയാണ് കുത്തിയത്.
ഇദ്ദേഹം മുൻപ് പഠിപ്പിച്ചിരുന്ന ഐഐടിയിലെ വിദ്യാർഥിയാണ് ആക്രമണത്തിന് പിന്നിൽ. തമിഴ്നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതിയായ വിനോദ് കുമാറിനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. എന്‍ഐടി ക്യാമ്പസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകനെ ആക്രമിച്ചത്. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.