web analytics

കാറിന്റെ ബോണറ്റിൽ വച്ച് കടത്തുന്നതിനിടയ്ക്ക് കഞ്ചാവിന് തീപിടിച്ചത് വിനയായി;ആറളം ഫാമിൽ വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ; പിടിയിലായത് വള്ളായി സ്വദേശി ഷഫ്നാസ്

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. പാനൂർ സ്വദേശി ഷഫ്നാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ബോണറ്റിൽ വച്ച് കടത്തുന്നതിനിടയ്ക്ക് കഞ്ചാവിന് തീപിടിച്ചതാണ് ഷഫ്നാസിന് പണിയായത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫാം ഹൗസിന് സമീപത്തെ റോഡരികിൽ ഉപേക്ഷിപ്പിക്കട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

തീ പിടിച്ചതോടെ അരകിലോയിലധികം വരുന്ന കഞ്ചാവ് ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ പ്രതികൾ വഴിയിൽ ഉപേക്ഷിച്ചു. ഫാമിൽ ജോലിക്കെത്തിയ തൊഴിലാളികൾ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട് സ്ഥലത്തെത്തിയപ്പോഴാണ് കത്തിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പാത്തിപ്പാലം വള്ളായി സ്വദേശി ഷഫ്നാസിനെയാണ് ആറളം പൊലീസ് കസ്‌റ്റഡിയിലെടുത്തത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. ടൗണിൽ സ്ഥാപിച്ച സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെയും, വാഹനവും തിരിച്ചറിഞ്ഞത്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ഐപിഎല്ലിലെ 1.10 കോടിയുടെ ‘കുട്ടി’താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന് പരാതി; നിയമപോരാട്ടത്തിന് ശിവകുമാർ നായക്

ഐപിഎല്ലിലെ 1.10 കോടിയുടെ 'കുട്ടി'താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന്...

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും കൊച്ചി: രണ്ടാം ഘട്ട...

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു ബംഗളൂരുവിൽ വച്ച് മലയാളി...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം തിരുവനന്തപുരം: വിതുര താലൂക്ക്...

Related Articles

Popular Categories

spot_imgspot_img