ഒരിടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. മറയൂർ സ്ഥാനപാതയിലാണ് ആന അക്രമാസക്തനായത്. രാവിലെ ഇവിടെ പടയപ്പ ഒരുമണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ റോഡരികിൽ നിർത്തിയിട്ട ബൈക്കും കാറും ആക്രമിച്ചു. ആനയെ കണ്ടു വാഹന യാത്രക്കാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. സംഭവസമയം അതുവഴി എത്തിയ ട്രാക്ടറിന് നേരെയും കാട്ടാന പാഞ്ഞടുത്തിരുന്നു. രാവിലെ നയമക്കാട് എസ്റ്റേറ്റ് റോഡിൽ തമിഴ്നാട്ടിൽ നിന്ന് സിമൻറ് കയറ്റി വന്ന ലോറി ഒരു മണിക്കൂർ തടഞ്ഞുനിർത്തി. ആന ഇപ്പോഴും എസ്റ്റേറ്റ് മേഖലയിൽ തുടരുകയാണ്.
Read Also: നടുക്കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ പൊരിഞ്ഞ അടി; ഒരാൾ കൊല്ലപ്പെട്ടു; ഒരാളെ കടലിൽ കാണാതായി