ഏറ്റുമാനൂരിലെ ടൈൽസ് കടയിൽ കണക്കിൽ തിരിമറി നടത്തി തട്ടിയത് 45 ലക്ഷം രൂപ; അക്കൗണ്ടൻ്റ് ഒളിവിൽ കഴിഞ്ഞത് വ്യാജ മേൽവിലാസത്തിൽ; സുജിത്ത് പിടിയിലായത് ഇങ്ങനെ

കോട്ടയം: കണക്കിൽ തിരിമറി നടത്തി തട്ടിയത് 45 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ ജീവനക്കാരനായിരുന്ന യുവാവിനെ പിടികൂടി.ഏറ്റുമാനൂരിലുള്ള പ്രമുഖ ഹോൾസെയിൽ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ചെയ്തിരുന്ന തിരുവനന്തപുരം കുടപ്പനമൂട് നെല്ലിക്കാമല തടത്തിനകത്ത് വീട്ടിൽ എം.എസ്. സുജിത്ത് (32) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.

ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ടൈൽ വ്യാപാര സ്ഥാപനത്തിലാണ് സംഭവം. ബില്ലിൽ തിരിമറി നടത്തിയ ശേഷം സ്റ്റോക്കിൽ ഡാമേജ് കാണിച്ചാണ് സുജിത്ത് പണം തട്ടിയതെന്നാണ് പരാതി. ഒരു വർഷമായി നടത്തിവന്ന തട്ടിപ്പ്, കടയുടമ സ്റ്റോക്ക് എടുപ്പ് നടത്തിയപ്പോഴാണ് കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയും കോട്ടയം ഡിവൈ.എസ്.പിയായിരുന്ന കെ.ജി. അനീഷിന്‍റെ നിർദ്ദേശാനുസരണം ഏറ്റുമാനൂർ മുൻ എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസിന്‍റെയും പ്രിൻസിപ്പൽ എസ്.ഐ സാഗറിന്‍റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സുജിത് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

മേൽവിലാസം മാറ്റി പല സ്ഥലങ്ങളിലായി വാടക്ക് താമസിച്ചിരുന്നതിനാൽ ഇയാളെ കണ്ടെത്താനായില്ല. പിന്നീട് ഏറ്റുമാനൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കോട്ടയം ഡിവൈ.എസ്.പി എം.കെ. മുരളിയുടെ മേൽനോട്ടത്തിൽ ഏറ്റുമാനൂർ എസ്.എച്ച്.ഒ ഷോജൻ വർഗീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കിടങ്ങൂർ കൊമ്പനാംകുന്ന് ഭാഗത്ത് വാടകക്ക് താമസിക്കുകയാണെന്ന വിവരം ലഭിച്ചു. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

Related Articles

Popular Categories

spot_imgspot_img