ചത്തീസ്ഗഢില്‍ ഇനി മതം മാറ്റങ്ങൾ ജാമ്യമില്ലാക്കുറ്റം; 10 വര്‍ഷം വരെ തടവ്

ചത്തീസ്ഗഢില്‍ മതം മാറ്റങ്ങൾ ഇനി ജാമ്യമില്ലാക്കുറ്റം. 10 വര്‍ഷം വരെ തടവും ലഭിക്കും. വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെയുള്ള മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ് നൽകുന്ന നിയമത്തിന്റെ കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍. സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുമെന്നും ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരെ മതം മാറ്റുന്നവര്‍ക്ക് 2 മുതല്‍ 10 വര്‍ഷം വരെ തടവും 25000 രൂപ പിഴയുമുണ്ടാകും. കൂട്ടമായി മതംമാറ്റം സംഘടിപ്പിച്ചാല്‍ പരമാവധി 1 മുതല്‍ 10 വര്‍ഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

പുതിയ കരട് പ്രകാരം രക്തബന്ധത്തില്‍പെട്ടവര്‍ക്കോ, ദത്തെടുക്കല്‍ വഴി ബന്ധമുള്ളവരോ നല്‍കുന്ന പരാതിയില്‍ കേസെടുക്കാനും ജാമ്യമില്ലാക്കുറ്റം ചുമത്താനും പുതിയ നിയമപ്രകാരം സാധിക്കും. മതം മാറുന്നവര്‍ 60 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കേണ്ടതുണ്ട്. വ്യക്തിവിവരങ്ങല്‍ കാണിച്ച് ജില്ല മജിസ്‌ട്രേറ്റിന് നല്‍കുന്ന അപേക്ഷയില്‍ പൊലീസ് പരിശോധന നടത്തും. മതം മാറ്റ ചടങ്ങ് നടത്തുന്നവർ ചടങ്ങിന് ഒരു മാസം മുമ്പ് അപേക്ഷ നൽകണം. മതം മാറുന്ന വ്യക്തി മതം മാറിയതിന് ശേഷം 60 ദിവസങ്ങള്‍ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ജില്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകുകയും വേണമെന്നും പുതിയ നിയമം പറയുന്നു.മതംമാറ്റം നടന്നത് വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലെന്ന് മജിസ്‌ട്രേറ്റിന് ബോധ്യപ്പെട്ടാല്‍ അസാധുവാക്കും. അംഗീകാരം നല്‍കുന്നത് വരെ മതംമാറിയ വ്യക്തി സമര്‍പ്പിച്ച സത്യവാങ്മൂലം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുയും ചെയ്യും. മതംമാറുന്നവരുടെ വിവരങ്ങൾ സൂക്ഷിക്കും.

Read Also: രണ്ടുവയസ്സുകാരിയുടെ തിരോധാനം: കുട്ടിയെ ഉപേക്ഷിച്ചത് പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ; പ്രതിയെക്കുറിച്ച് സൂചന

spot_imgspot_img
spot_imgspot_img

Latest news

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

Other news

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം ! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; മുന്നറിയിപ്പ്

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം. ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍...

അടിച്ച് പല്ല് കൊഴിച്ചു; ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ...

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

Related Articles

Popular Categories

spot_imgspot_img