കിംഗ്സ്റ്റൺ: വിരമിക്കൽ പ്രഖ്യാപനം നടത്തി ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സർ. പാരിസ് ഒളിംപിക്സിന് ശേഷമാവും വിരമിക്കുകയെന്ന് താരം വെളിപ്പെടുത്തി. 37കാരിയായ താരം എക്കാലത്തെയും മികച്ച സ്പ്രന്റർമാരിൽ ഒരാളാണ്. 2008, 2012 ഒളിംപിക്സുകളിൽ 100 മീറ്റർ ഓട്ടത്തിൽ ചാമ്പ്യനാണ് ഷെല്ലി ആൻ ഫ്രെയ്സർ.
2020 ലെ ടോക്കിയോ ഒളിംപിക്സ് റിലേയിൽ 4*100 മീറ്ററിൽ ഷെല്ലി ഫ്രെയ്സർ സുവർണ നേട്ടം സ്വന്തമാക്കിയിരുന്നു. ഒളിംപിക്സ് വേദികളിൽ മൂന്ന് സ്വർണം ഉൾപ്പടെ എട്ട് മെഡലുകൾ ഷെല്ലി സ്വന്തമാക്കിയിട്ടുണ്ട്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 10 സ്വർണം ഉൾപ്പടെ 15 മെഡലുകൾ ഷെല്ലി നേടിയിട്ടുണ്ട്. അതിൽ അഞ്ച് തവണ 100 മീറ്റർ ഓട്ടത്തിലാണ് ഷെല്ലി സുവർണ നേട്ടം നേടിയത്.
താൻ ഇപ്പോൾ തുടർച്ചയായി പരിശീലനത്തിന് പോകുന്നില്ല. തന്റെ കുഞ്ഞിന് ഒരു അമ്മയുടെ സാന്നിധ്യം ആവശ്യമാണ്. 2008ൽ താൻ വിവാഹിതയായി. എങ്കിലും തന്റെ പങ്കാളി തനിക്കു വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ചു. ഇപ്പോൾ തന്റെ പിന്തുണ കുടുംബത്തിന് ആവശ്യമാണെന്നും ഷെല്ലി പറഞ്ഞു.
Read Also: നരസിംഹ റാവു, ചൗധരി ചരൺ സിങ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന