പട്ന: ബിഹാർ മുഖ്യമന്ത്രിയായ ജെഡിയു നേതാവ് നിതീഷ് കുമാർ രാജി വെച്ചു. രാജ്ഭവനിൽ എത്തിയ നിതീഷ് കുമാർ ഗവർണർക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. ബിജെപി പിന്തുണയില്‍ നിതീഷ് കുമാര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആര്‍ജെഡി-കോണ്‍ഗ്രസ് പിന്തുണയിലുള്ള സഖ്യസര്‍ക്കാറിന്റെ 18 മാസത്തെ ഭരണമാണ് ഇതോടെ അവസാനിച്ചത്.
ജെഡിയു എംഎൽഎമാരെ നിയമസഭാകക്ഷി യോഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്. ഇന്ത്യാ സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നിതിഷ് കുമാര്‍ കൂടുമാറ്റം. നിതിഷിനെ പിന്തുണച്ചുകൊണ്ട് ഇനി ബിജെപി എംഎല്‍എമാര്‍ കത്ത് നല്‍കും. നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവൻ ബിജെപി എംഎൽഎമാരും നേതൃത്വത്തിന് കത്ത് കൈമാറി. അടുത്ത ദിവസം ജെഡിയു, ബിജെപി എംഎല്‍എമാര്‍ക്ക് നിതിഷ് കുമാര്‍ തന്റെ വസതിയില്‍ വിരുന്ന് ഒരുക്കുന്നുണ്ടെന്നാണ് സൂചന.
താന്‍ രാജിവച്ചുവെന്നും മഹാസഖ്യം അവസാനിപ്പിക്കുന്നുവെന്നും സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നും നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. 2022 ഓഗസ്റ്റിൽ നിതീഷ് കുമാർ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ആർജെഡി – കോൺഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധൻ്റെ ഭാഗമാകുകയായിരുന്നു.
Read Also: ‘ഇനി കരിങ്കൊടി കാട്ടിയാൽ സിആർപിഎഫ് ‘ജീവൻ രക്ഷാപ്രവർത്തനം’ നടത്തിക്കോളും’; കെ മുരളീധരൻ