പാർലമെന്റിനകത്ത് അതിക്രമിച്ചുകടന്ന സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഇയാൾ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ലളിതിനെ ഡല്‍ഹിയില്‍നിന്ന് 125 കി.മീ അകലെ നീംറാന എന്ന സ്ഥലത്താണ് അവസാനം കണ്ടതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നു. പാർലമെന്റിലെ സംഭവം സുരക്ഷാ വീഴ്ചയാണെന്നും സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.
ഹരിയാന സ്വദേശിയാണ് ലളിത് ഝാ. ലളിത് ഝായുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനമായ ഡിസംബര്‍ 13ന് അക്രമം നടത്താന്‍ തീരുമാനിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കൊൽക്കത്തയിൽ താമസിക്കുന്ന ലളിത് ഭഗത് സിങ്ങിന്റെ ആശയങ്ങളിൽ ആകൃഷ്ടനാണെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ നാലുപ്രതികളെ കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. യു.പി സ്വദേശി സാഗർ ശർമ, കർണാടക സ്വദേശി മനോരഞ്ജൻ ഗൗഡ, മഹാരാഷ്ട്ര സ്വദേശി അമോൾ ഷിൻഡെ, ഹരിയാന സ്വദേശി നീലം എന്നിവരാണു പിടിയിലായവർ. പാർലമെന്റിലെ സുരക്ഷാവീഴ്ച അതീവ ഗുരുതരമാണെന്ന് അമിത് ഷാ പ്രതികരിച്ചു.