” ഓരോ വാക്കിലും നഷ്ടമായത് 12 ജീവിതങ്ങള്‍. ഒരു പേജിന് 47,000 മരണം. ഓരോ അധ്യായത്തിനും 12,00,000 മരണം”. ലോകം കണ്ട ഏറ്റവും വിനാശകരമായ പുസ്തകമായി വിശേഷിപ്പിക്കപ്പെടുന്ന ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ന്‍കാഫിനെ പ്രസിദ്ധ അമേരിക്കന്‍ പത്രാധിപരും നിരൂപകനുമായ നോര്‍മന്‍ കസിന്‍സ് വിശേഷിപ്പിച്ചതിങ്ങനെയായാണ്. അറുപതു ലക്ഷം ജൂതരെ കൊന്നൊടുക്കുകയും രണ്ടാം ലോകമഹായ യുദ്ധത്തിനു തന്നെ കാരണക്കാരനാകുകയും ചെയ്ത വലിയ ദുഷ്ട പ്രതിഭയായ ഹിറ്റ്‌ലറെ ഹിറ്റ്‌ലറാക്കിയ സാഹചര്യം വിവരിച്ചിരിക്കുന്ന ഈ പുസ്തകമാണ് ലോകം കണ്ട ഏറ്റവും വിനാശകരമായ പുസ്തകമായി വിശേഷിപ്പിക്കപ്പെടുന്നത്.
‘എന്റെ പോരാട്ടം’ എന്നാണു മെയ്ന്‍കാഫ് എന്നതിന്റെ അർഥം. 1923 നവംബറിൽ മ്യൂണിക്കിലെ പരാജയപ്പെട്ട അട്ടിമറിയെത്തുടർന്ന് തടവിലാക്കപ്പെടുകയും 1924 ഫെബ്രുവരിയിൽ രാജ്യദ്രോഹക്കുറ്റത്തിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തതിനെത്തുടർന്നാണ് ഹിറ്റ്‌ലർ ആത്മകഥ എഴുതാൻ ആരംഭിച്ചത്. ഹിറ്റ്‌ലർ ആൻറിസെമിറ്റിക് ആയിത്തീർന്നത് എങ്ങിനെയെന്ന് വിവരിക്കുന്ന ഈ കൃതി അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയും ജർമ്മനിയുടെ ഭാവി പദ്ധതികളെയും വിവരിക്കുന്നു. മെയിൻ കാംഫിന്റെ വാല്യം 1 1925ലും വാല്യം 2 1926ലും പ്രസിദ്ധീകരിച്ചു. പുസ്തകം ആദ്യം എഡിറ്റ് ചെയ്തത് എമിൽ മൗറീസും പിന്നീട് ഹിറ്റ്ലറുടെ ഡെപ്യൂട്ടി റുഡോൾഫ് ഹെസ്സുമാണ്. 1933-ൽ ഹിറ്റ്‌ലർ അധികാരത്തിൽ വന്നതിന് ശേഷം ഈ പുസ്തകം ജർമ്മനിയിൽ ബെസ്റ്റ് സെല്ലറായി.
ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ പരാജയത്തെ തുടർന്നുള്ള പ്രതിസന്ധിയുടെ ഫലമായുണ്ടായ നിരവധി പുസ്തകങ്ങളിൽ ഒന്നായി മെയിൻ കാംഫിനെ കാണാൻ കഴിയുമെന്ന് പ്രശസ്ത നിരൂപകനായ ജോർജ്ജ് സ്റ്റെയ്‌നർ അഭിപ്രായപ്പെടുന്നു. ഏണസ്റ്റ് ബ്ലോച്ചിന്റെ ‘ദി സ്പിരിറ്റ് ഓഫ് ഉട്ടോപ്പിയ’യുമായി ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്.
Also read: നാം ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഈ മരുന്ന് വാർദ്ധക്യത്തെ തടയുമെന്നു ഗവേഷകർ !
ഹിറ്റ്‌ലറെ ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരിയാക്കാൻ ഏറ്റവും കൂടുതൽ പ്രേകരമായത് അദ്ദേഹത്തിന്റെ പിതാവാണെന്നു പുസ്തകത്തിൽ പറയുന്നു. ഹിറ്റ്‌ലര്‍ ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്റെ മകനായിരുന്നു. മകന്‍ തന്നെപ്പോലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ, ചിത്രകലയിലായിരുന്നു ഹിറ്റ്‌ലറുടെ താത്പര്യം. ഹിറ്റ്‌ലറുടെ കഴിവിനെ അംഗീകരിക്കന്‍ പിതാവ് തയ്യാറായില്ല. ഹിറ്റ്‌ലറുടെ കുട്ടിക്കാലത്ത് പിതാവ് ക്രൂര മര്‍ദനങ്ങള്‍ അഴിച്ചുവിട്ടു. ചാട്ടവാര്‍ കൊണ്ട് നിര്‍ദയം പ്രഹരിച്ചു. പട്ടാളച്ചിട്ടയിലാണ് ഹിറ്റ്‌ലറെ വളര്‍ത്തിയത്.
ഹിറ്റ്‌ലറിന് അഞ്ച് വയസ്സായപ്പോള്‍ അമ്മ വീട് വിട്ട് എങ്ങോട്ടോ പോയി. അപ്പന്‍ അടിക്കുന്ന ചാട്ടവാറടി നിശ്ശബ്ദനായി നിന്നുകൊണ്ട് ഹിറ്റ്‌ലര്‍ എണ്ണിക്കൊണ്ടിരുന്നു. നായ്ക്കളെ വിളിക്കുന്നതുപോലെ വിരലുകള്‍ വായില്‍ തിരുകി വിസിലടിച്ചാണ് പിതാവ് അവനെ വിളിച്ചിരുന്നതുപോലും. ആ അപ്പനോട് പകരം വീട്ടാനും അപ്പനെ പാഠം പഠിപ്പിക്കാനും കരുതിക്കൂട്ടി ഹിറ്റ്‌ലര്‍ പഠനം ഉഴപ്പിയതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. വേദനയും പ്രയാസവും പ്രകടിപ്പിക്കാന്‍ ബാല്യകാലത്ത് ഹിറ്റ്‌ലറിന് അനുവാദമുണ്ടായിരുന്നില്ല.
ഒരു ദിവസം ക്ലാസില്‍ കയറിയില്ല എന്ന കുറ്റത്തിന് ഒരു മരത്തോട് ചേര്‍ത്തു വരിഞ്ഞു നിര്‍ത്തി ബോധം കെടുന്നതുവരെ ആ അപ്പന്‍ തല്ലുകയുണ്ടായി. കാലില്‍ വീണു കെഞ്ചി കേഴുകയും തറയില്‍ കിടന്നു മൂത്രമൊഴിക്കുകയും ചെയ്യും വരെ അയാള്‍ ഹിറ്റ്‌ലറെ പലപ്പോഴും മര്‍ദിക്കാറുണ്ടായിരുന്നു എന്ന് പുസ്തകത്തിൽ പറയുന്നു. പിന്നീട് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയായി മാറിയപ്പോഴാകട്ടെ, തന്റെ കൊടും ക്രൂരതകള്‍ നിമിത്തം കൊടിയ ദുരിതവും കഷ്ടപ്പാടും അനുഭവിക്കേണ്ടിവന്ന മനുഷ്യരോട് അദ്ദേഹത്തിന് അനുകമ്പയോ ദയയോ തോന്നിയില്ല.
ഹിറ്റ്‌ലർ യഥാർത്ഥത്തിൽ മെയിൻ കാംഫ് എഴുതിയത് ദേശീയ സോഷ്യലിസത്തിന്റെ അനുയായികൾക്കുവേണ്ടിയായിരുന്നുവെങ്കിലും, അധികാരത്തിൽ വന്നതിനുശേഷം ഈ കൃതിയോടുള്ള താൽപര്യം വർദ്ധിച്ചു. 930-കളിൽ മെയിൻ കാംഫ് ജർമ്മനിയിലെ ബെസ്റ്റ് സെല്ലറായിരുന്നു. ഹിറ്റ്‌ലർ അധികാരത്തിലിരുന്ന വർഷങ്ങളിൽ, ഗ്രന്ഥശാലകളിൽ ഈ പുസ്തകത്തിന് ഉയർന്ന ഡിമാൻഡുണ്ടായിരുന്നു. നവദമ്പതികൾക്കും യുദ്ധമുന്നണിയിൽ പോരാടുന്ന ഓരോ സൈനികർക്കും ഇത് സൗജന്യമായി നൽകിയിരുന്നു എന്നും പറയപ്പെടുന്നു.
ഓസ്വാൾഡ് സ്പെംഗ്ലറുടെ ‘ദി ഡിക്ലൈൻ ഓഫ് ദി വെസ്റ്റ്’ ‘, ദൈവശാസ്ത്രജ്ഞനായ ഫ്രാൻസ് റോസെൻസ്‌വീഗിന്റെ ‘ദി സ്റ്റാർ ഓഫ് റിഡംപ്ഷൻ’, കാൾ ബാർട്ടിന്റെ ‘ദി എപ്പിസിൽ ടു ദി റോമൻസ്’, മാർട്ടിൻ ഹൈഡെഗറുടെ ‘ബീയിംഗ്’ തുടങ്ങിയ ലോകപ്രശസ്ത കൃതികൾക്കൊപ്പമാണ് ഇന്ന് പുസ്തകത്തിന്റെ സ്ഥാനം.
Also read: ട്രെയിനിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിക്കുനേരെ ലൈംഗികാതിക്രമം; പള്ളി വികാരി അറസ്റ്റിൽ