ഗൂഗിൾ പേയിൽ ഒന്നിലധികം യുപിഐ ഐഡി ഉപയോഗിക്കാം : ഇനി പേമെന്റ് പരാജയപ്പെടില്ല

കൈയിൽ പണം സൂക്ഷിക്കുന്നവർ ഇപ്പോൾ കുറവാണ് . എല്ലാവരുടെയും പ്രധാന ആശ്രയം ഗൂഗിൾ പേ ആണ് .
നമ്മുടെ പേമെന്റ് രീതികളെല്ലാം തീർത്തും ഡിജിറ്റലായ കാലഘട്ടമാണിത് . ഇടപാടുകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി യുപിഐ മാറിയിരിക്കുന്നു . എന്നാൽ പലരും അനുഭവിക്കുന്ന മറ്റൊരു പ്രശ്നം പേമെന്റ് പരാജയപ്പെടുന്നു , പതിയെ ഇഴഞ്ഞ് നീങ്ങുന്നു എന്നതാണ് . നിങ്ങളുടെ പേമെന്റ് പരാജയപ്പെടാതിരിക്കാൻ ചെയ്യേണ്ടത് ഒറ്റ കാര്യമാണ്. അതിന്റെ പേരാണ് സ്മാർട്ട് റൗട്ടിംഗ്. ഒരിക്കലും നിങ്ങളുടെ പേമെന്റ് പരാജയപ്പെടാതിരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

എന്താണ് സ്മാർട്ട് റൗട്ടിംഗ് എങ്ങനെ ഉപയോഗിക്കാം

യുപിഐകൾ എപ്പോഴും നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതായിരിക്കും. ബാങ്ക് സെർവറുകൾ വഴിയാണ് പേമെന്റുകൾ സാധ്യമാവുക. സെർവർ തകരാർ കാരണം പലപ്പോഴും യുപിഐ പേമെന്റുകൾ നടക്കാതെ പോകാം. ചിലപ്പോൾ ഓവർ ലോഡ് കൊണ്ടോ മറ്റേതെങ്കിലും സാങ്കേതിക തകരാർ കൊണ്ടോ അത് സംഭവിക്കാം. ഇവിടെ സ്മാർട്ട് റൗട്ടിംഗ് സഹായിക്കും. അധികമായി ഒരു യുപിഐ കൂടിയുണ്ടെങ്കിൽ പേമെന്റ് വിജയകരമാകാൻ സാധ്യത കൂടുതലാണ്. കാരണം ഇടപാടുകൾ ഏതാണോ ലഭ്യമായ മികച്ച സെർവർ അതിലൂടെ ഇടപാട് സാധ്യമാകും. അതിനാണ് പുതിയൊരു യുപിഐ ഐഡി ഉപയോഗിക്കുന്നത്. പെട്ടെന്ന് പണം അയക്കേണ്ട ഏതെങ്കിലും ഘട്ടത്തിൽ ഒരു യുപി ഐ ഐഡി സേവനം തടസ്സപ്പെട്ടാൽ മറ്റൊന്ന് ഉപയോഗിച്ച് ഇടപാടുകൾ വിജയകരമാക്കാം.ഒരാൾക്ക് നാല് യുപിഐ ഐഡികൾ വരെ ഗൂഗിൾ പേയിൽ ഉണ്ടാക്കാം. ഇവ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഒരേ ബാങ്ക് അക്കൗണ്ടിൽ തന്നെ ഇത്രയും ഐഡികൾ ലിങ്ക് ചെയ്യാനും സാധിക്കും. ഇതിലൂടെ നമുക്ക് പേമെന്റിലെ പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കാം. പേമെന്റ് വൈകുമെന്നോ പരാജയപ്പെടുമെന്നോ ഉള്ള ആശങ്കയും വേണ്ട.

കൂടുതൽ ഐഡികൾ എങ്ങനെ ഉണ്ടാക്കാം

പുതിയൊരു അക്കൗണ്ട് ഉണ്ടാക്കുമ്പോൾ കൂടുതൽ യുപിഐ ഐഡികൾ ഉണ്ടാക്കാവുന്നതാണ്. അക്കൗണ്ട് സെറ്റപ്പിന് ശേഷം മാത്രമേ ഇത് സാധ്യമാകൂ. നിങ്ങളുടെ പേമെന്റ് പരാജയപ്പെട്ടാൽ യൂസർമാരോട് കൂടുതൽ യുപിഐ ഐഡികൾ ഉണ്ടാക്കാൻ ഗൂഗിൾ പേ തന്നെ ആവശ്യപ്പെടാറുണ്ട്. ഗൂഗിൾ പേ ആപ്പിൾ പേമെന്റ് മെത്തേഡ്‌സ് എടുക്കുക. അതിൽ ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുക. മാനേജ് യുപിഐഡികൾ എന്ന ഓപ്ഷനുണ്ടാവും. പുതിയ ഐഡി ആക്ടിവേറ്റ് ചെയ്യാൻ ഗൂഗിൾ പേ നിങ്ങളുടെ പേരിൽ ബാങ്കുകൾക്ക് എസ്എംഎസ് അയക്കുക. ഇതിനായി മെസേജിന്റെ പണം നൽകേണ്ടി വരും. ഐഡികൾക്ക് പണം നൽകേണ്ടതുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം . പുതിയ ഐഡികൾക്കായി പണമൊന്നും നൽകേണ്ടതില്ല. സാധാരണ ബാങ്ക് അക്കൗണ്ടുകൾ വഴി തന്നെ ട്രാൻസാക്ഷൻ നടത്താം. നിങ്ങളുടെ പേമെന്റുകൾക്ക് തടസ്സം നേരിട്ടാൽ ഈ ഐഡികൾ വഴി എളുപ്പത്തിൽ പേമെന്റ് നടത്താനാവും.ഇതിൽ ശ്രദ്ധിക്കേണ് കാര്യം നിങ്ങൾ ഗൂഗിൾ പേയിൽ ലോഗൗട്ട് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ ആക്ടീവല്ലാതായി മാറും. ലോഗിൻ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടുകൾ ആക്ടീവായതായി നോട്ടിഫിക്കേഷൻ വരും.

Read Also :പൊതുയിടങ്ങളിലെ വൈഫൈ ഉപയോഗിച്ചാണോ പണമിടപാട്; അത് പൊല്ലാപ്പാകും

spot_imgspot_img
spot_imgspot_img

Latest news

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

Other news

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

പന്നിക്കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; തെരച്ചിൽ തുടരുന്നു

കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി...

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം ! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; മുന്നറിയിപ്പ്

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം. ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍...

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

Related Articles

Popular Categories

spot_imgspot_img