ഓൺലൈൻ പേയ്‌മെന്റ് വഴി അയക്കുന്നത് 2000 രൂപയ്ക്ക് മുകളിലാണോ? കുറച്ചു നേരം കാത്തിരിക്കേണ്ടി വരും

ഓൺലൈൻ പേയ്‌മെന്റുകളിൽ പണം അയക്കുന്നതിനു സമയപരിധി കൊണ്ടു വരാനൊരുങ്ങി കേന്ദ്രം. രണ്ടു വ്യക്തികൾക്ക് ഇടയിൽ ആദ്യമായി നടക്കുന്ന ഓൺലൈൻ പേയ്‌മെന്റ് നിശ്ചിത തുകയ്ക്ക് മുകളിലാണെങ്കിൽ പണം ട്രാൻസ്ഫർ ആകുന്നതിന് സമയപരിധി നിശ്ചയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തീരുമാനം പ്രാബല്യത്തിലായാൽ, ആദ്യമായി ഒരാൾക്ക് പണമയയ്ക്കുന്നത് 2000 രൂപയിൽ കൂടുതലാണെങ്കിൽ ആ പണം അയാൾക്ക് ലഭിക്കാൻ നാല് മണിക്കൂർ സമയമെടുക്കും. അതിനിടയിൽ പേയ്‌മെന്റ് പിൻവലിക്കാനോ മാറ്റങ്ങൾ വരുത്താനോ പണമയയ്ക്കുന്ന ആൾക്ക് സാധിക്കും.

പുതിയ തീരുമാനം ഡിജിറ്റൽ പേയ്‌മെന്റുകളെ മോശമായി ബാധിക്കുമെങ്കിലും സൈബർ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഈ നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണ് വഴിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഐഎംപിഎസ്, ആർടിജിഎസ്, യുപിഐ എന്നിങ്ങനെയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്കാകും നിയന്ത്രണം ബാധകമാകുക. മൊത്തം 13,530 കേസുകളിലായി 30252 കോടി രൂപയുടെ തട്ടിപ്പാണ് 2023 സാമ്പത്തിക വർഷം റിപ്പോർട്ട് ചെയ്തത്. ഇതിൽ 49 ശതമാനം കേസുകളും ഡിജിറ്റൽ പേയ്മെന്റ് (കാർഡ്/ഇന്റർനെറ്റ്) വിഭാഗത്തിലാണ് നടന്നിരിക്കുന്നത്.

ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ നേരിടാൻ ആവശ്യമായ സൈബർ സുരക്ഷാ നടപടികൾ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, വിവിധ പൊതു-സ്വകാര്യ മേഖലാ ബാങ്കുകൾ, ഗൂഗിൾ, റേസർപേ എന്നിവരുമായി ചൊവ്വാഴ്ച ചർച്ച നടത്തും. ഈ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.

 

Read Also: ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വാങ്ങാൻ പുതിയ നടപടികൾ; പുതിയനിയമം ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Other news

കാക്കനാട് വൻ തീപിടിത്തം; ഹ്യുണ്ടായി കാർ സർവീസ് സെന്ററിന് തീപിടിച്ചു

കൊച്ചി: കാക്കനാട് വൻ തീപിടിത്തം. ഹ്യുണ്ടായി കാർ സർവീസ് സെന്ററിനാണ് തീപിടിച്ചത്....

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

Related Articles

Popular Categories

spot_imgspot_img