സ്കൂളിലേക്ക് പോകുമ്പോൾ ഉച്ചക്ക് കഴിക്കാൻ ചോറ് കൊണ്ടുപോകുന്നത് സാധാരണ പതിവാണ് . ഇനി ചോറിനു പകരം തക്കാളി ചോറ് ഒന്ന് പരീക്ഷിക്കൂ . വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ വിഭവമാണ് ഇത് . കറിയില്ലാതെ കഴിക്കാം എന്നതാണ് ടൊമാറ്റൊ റൈസിന്റെ മറ്റൊരു പ്രത്യേക . എങ്ങനെയാണ് തക്കാളി ചോറ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…
ആവശ്യമായ സാധനങ്ങൾ
പഴുത്ത തക്കാളി 2 എണ്ണം
കടലപ്പരിപ്പ് 1 ടീസ്പൂൺ
വറ്റൽമുളക് 4 എണ്ണം
മഞ്ഞൾപ്പൊടി ഒരുനുള്ള്
മുളക് പൊടി 1 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
കായപ്പൊടി 1/4 ടീസ്പൂൺ
ചോറ് ഒന്നരക്കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം പഴുത്ത രണ്ട് തക്കാളി തിളച്ച വെള്ളത്തിലിട്ട് 10 മിനിറ്റ് കുക്ക് ചെയ്തു വയ്ക്കുക. ഇത് തണുത്ത ശേഷം തൊലി കളഞ്ഞു നന്നായി അരച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്തശേഷം ഒരു ടിസ്പൂൺ കടലപ്പരിപ്പും വറ്റൽ മുളകും കറിവേപ്പിലയും അൽപം മഞ്ഞൾപ്പൊടിയും ഒരു പിഞ്ച് ജീരകവും ചേർത്തു ചൂടാക്കുക.ഇതിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത ശേഷം ഒരു ടിസ്പൂൺ മുളക് പൊടി അര ടിസ്പൂണ് മല്ലിപ്പൊടി എന്നിവ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക ഗ്രേവി ഒന്ന് കുറുകിയ ശേഷം കാൽ ടി സ്പൂൺ കായപ്പൊടി ചേർക്കുക.ഇതിലേക്ക് ഒന്നര കപ്പ് ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്തു മല്ലിയില ചേർത്ത് വാങ്ങാം. എരിവ് കൂടുതൽ വേണമെങ്കിൽ മുളക് പൊടിയുടെ അളവ് കൂട്ടുക.
Read Also :മധുര പ്രിയർക്കായി മാംഗോ കോക്കനട്ട് ട്രൈഫിൾ പുഡിങ്