സർക്കാരിന്റെ ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങി പ്രതിഷേധിച്ച മറിയക്കുട്ടിയുടെ വീട്ടിൽ നടനും ബി ജെ പി നേതാവുമായ സുരേഷ്ഗോപിയെത്തി. വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു സന്ദർശനം. കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപിയുടെ കേസുമായി ബന്ധപ്പെട്ട വിഷയം മറിയക്കുട്ടി ചാനൽ ചർച്ചകളിൽ ഉന്നയിച്ചിരുന്നു. കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താൻ ചോദിക്കുമെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു. മറിയക്കുട്ടിയുടെ ദുരിതജീവിതം നേരിൽ കണ്ടറിഞ്ഞെന്നും വേണ്ട സഹായങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Read more:ഇന്ത്യ ലോകകപ്പ് നേടിയാൽ നഗ്നയായി ബീച്ചിലൂടെ ഓടും; പ്രഖ്യാപനവുമായി പ്രശസ്ത ഇന്ത്യൻ നടി !
പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി മറിയക്കുട്ടിയോട് പറഞ്ഞു. ഇത് പാവങ്ങൾക്കുള്ള പെൻഷൻ നൽകാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് ആ രണ്ട് രൂപ നൽകില്ലെന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം തനിക്കെതിരായ വ്യാജ വാര്‍ത്തയില്‍ സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മറിയക്കുട്ടി. ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയാണ് ദേശാഭിമാനി നല്‍കിയത്. വ്യാജമാണെന്ന് തെളിഞ്ഞതോടെ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.