അടുക്കളകളിലെ ഒരു സാധാരണ ഘടകമാണ് ഇഞ്ചി, സുഗന്ധവ്യഞ്ജനമായും ഔഷധ സസ്യമായും വീട്ടുവൈദ്യമായും ഇത് ഉപയോഗിക്കുന്നത് എല്ലാവർക്കും അറിയാം. എങ്കിൽ ഇഞ്ചി ഉപയോഗിച്ച് നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കും. അത് എങ്ങിനെയെന്ന് നോക്കാം.
നാരങ്ങാ നീരിൽ ഇഞ്ചി
വണ്ണം കുറയ്ക്കാനായി നാരങ്ങാ നീരിൽ ഇഞ്ചി ചേർത്ത് കഴിക്കാം. നാരങ്ങ നീര് വിശപ്പ് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന അവശ്യ പോഷകമായ വിറ്റാമിൻ സിയും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇഞ്ചി ചായയിലേക്കോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിലേക്കോ രണ്ട് ടീസ്പൂൺ നാരങ്ങാ നീര് ചേർക്കുന്നത് കലോറി ഉപഭോഗം കുറച്ചുകൊണ്ട് തന്നെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തും. ദിവസവും രണ്ടോ മൂന്നോ വട്ടം ഇവ കഴിക്കാം.
ജിഞ്ചർ ജ്യൂസ്
ജിഞ്ചർ ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. നാരങ്ങ, തേൻ, വെള്ളം അങ്ങനെ എന്തും ചേർത്തു ഇഞ്ചി ജ്യൂസ് കുടിക്കാം. ശരീരത്തിലെ ജലാംശം നിലനിർത്താനും ഭാരം കുറയ്ക്കാനും ,പ്രതിരോധശേഷി വർധിപ്പിക്കാനും ഈ ജ്യൂസ് സഹായിക്കും.
ഇഞ്ചിയും അപ്പിൾ സിഡർ വിനഗറും
ആൻറി ഓക്സിഡൻറ്, ആൻറി ഗ്ലൈസിമിക് പ്രൊപ്പർട്ടീസ് എന്നിവ ധാരളമുള്ളതാണ് ഇഞ്ചിയും അപ്പിൾ സിഡർ വിനഗറും. അതിനാൽ ഇവ രണ്ടും ഒരുമിച്ച് ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഇഞ്ചി ചായയിൽ അപ്പിൾ സിഡർ വിനഗർ ചേർത്തും കുടിക്കാം. ചായ തണുപ്പിച്ച ശേഷം മാത്രം അപ്പിൾ സിഡർ വിനഗർ ഒഴിക്കാൻ ശ്രദ്ധിക്കണം.
ഇഞ്ചി ഗ്രീൻ ടീ
ഇഞ്ചിയിട്ട് തയ്യാറാക്കി എടുക്കുന്ന ഗ്രീൻ ടീ വളരെ നല്ലതാണ്. ഇത് രാവിലെ വെറും വയറ്റിൽ എന്നും കുടിച്ച് ശീലിക്കുന്നത് ശരീരത്തിൽ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ഒരു ഗ്ലാസ്സ് വെള്ളം അടുപ്പത്ത് വെക്കുക. ഇതിലേയക്ക് ഗ്രീൻ ടീ ഇലകൾ ചേർക്കണം. അതിന് ശേഷം ഇതിലേയ്ക്ക് ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും ചേർത്ത് നിങ്ങൾക്ക് അരിച്ച് കുടിക്കാവുന്നതാണ്. ഇത് എന്നും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ ശരീരഭാരം വേഗത്തിൽ കുറയും.
Read Also : അസിഡിറ്റിയെ തടയാം ഈ പത്തു വഴികളിലൂടെ