തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് നയൻതാര. താരത്തിന്റെ ഒടുവിലായി ഇറങ്ങിയ ബോളിവുഡ് ചിത്രം ജവാന് മികച്ച പ്രതികരണമായിരുന്നു. ഷാരൂഖ് ഖാനൊപ്പം നയന്താരയ്ക്കും വലിയ സ്വീകാര്യത ലഭിച്ചു. ഭർത്താവായ സംവിധായകൻ വിഗ്നേഷിനും ഇരട്ടകുട്ടികൾക്കുമൊപ്പം സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. അതിനിടെ മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തിൽ നയൻതാര നായികയായി എത്തുന്നെന്ന വാർത്തകൾ വന്നിരുന്നു. ചിത്രത്തിനായി റെക്കോർഡ് തുകയാണ് താരം ആവശ്യപ്പെട്ടതെന്നും റിപ്പോർട്ട് വന്നു. ഇപ്പോഴിതാ പ്രതിഫലത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് നയൻതാര ചിത്രത്തിൽ ഉണ്ടാവില്ലെന്ന വാർത്തയാണ് പരക്കുന്നത്.
പൊന്നിയന്‍ സെല്‍വന്‍ സൂപ്പർ ഹിറ്റായതിനു ശേഷം കമല്‍ ഹാസനെ നായകനാക്കി മണി രത്‌നത്തിന്റെ സിനിമ വരുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. ഈ ചിത്രത്തിലെ നായികയെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തെന്നിന്ത്യയില്‍ തന്നെ ഏറെ താരമൂല്യമുള്ള നടിമാരാവും മണിരത്‌നം സിനിമയിലുണ്ടാവുക എന്നത് വ്യക്തമാണ്. നായിക സാമന്ത പ്രഭു ആണെന്നും സായി പല്ലവി ആണെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറ്റവുമൊടുവിലാണ് നയന്‍താരയാണ് നായികയെന്ന തരത്തില്‍ വാർത്തകൾ പുറത്തു വന്നത്. എന്നാൽ പത്ത് കോടിയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങിക്കുന്ന നയന്‍താര ഈ സിനിമയ്ക്ക് വേണ്ടി പന്ത്രണ്ട് കോടി ആവശ്യപ്പെട്ടതായാണ് വിവരം. ഇത്രയും തുക നൽകാൻ ആവില്ലെന്നും അതിനാൽ നയന്‍താരയെ സിനിമയില്‍ നിന്നും പുറത്താക്കിയെന്നും പകരം മറ്റൊരു നടി വന്നേക്കുമെന്നാണ് സൂചന.
തമിഴ് നടി തൃഷ കൃഷ്ണന്റെ പേരാണ് ഇപ്പോള്‍ നായികാ സ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നത്. പൊന്നിയന്‍ സെല്‍വനില്‍ വളരെ പ്രധാന്യമുള്ള നായിക വേഷം അവതരിപ്പിച്ചത് തൃഷയായിരുന്നു. വിജയ ചിത്രത്തിന് ശേഷം വീണ്ടും മണിരത്നം ചിത്രത്തില്‍ തൃഷ തന്നെ നായികയായി എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കഥ ഇഷ്ടപ്പെട്ട തൃഷ സിനിമ ഏറ്റെടുത്തായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഔദ്യോഗികമായ സ്ഥീരികരണം പുറത്തു വന്നിട്ടില്ല.
Read Also:കാത്തിരിപ്പിന് വിരാമം; മോഹന്‍ലാല്‍ സംവിധായകനാകുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു