ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വമ്പൻ ഓഫറുകൾ കാത്തിരിക്കുന്നു

ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നിരത്തുകളിൽ കൂടി കൊണ്ടിരിക്കുകയാണ്. അടിക്കടിയുള്ള പെട്രോൾ വില വർധന ആളുകൾക്കിടയിൽ ഇവിയോടുള്ള പ്രിയം വർധിപ്പിക്കുന്നു. ഇവികളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതൽ. ഉത്സവ സീസൺ പ്രമാണിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ പ്ലാൻ ഇടുന്നവരുമുണ്ട്. വാഹന നിര്‍മാതാക്കള്‍ ഓഫര്‍ പെരുമഴ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഒരു വാഹനം വീട്ടിലെത്തിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ സമയമില്ല. ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏതൊക്കെയെന്നും അവയുടെ ഓഫാറുകളും അറിയാം

* ഓല ഇലക്ട്രിക്: മാരക ഓഫറുകള്‍ വഴി ജനമനസ്സുകളില്‍ ഇടം നേടിയ ബ്രാന്‍ഡാണ് ഓല ഇലക്ട്രിക്. ഉത്സവ സീസണിലും അവര്‍ നിരവധി ഓഫാറുകളാണ് ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്ക് 24,500 രൂപ വരെ പര്‍ച്ചേസ് ആനുകൂല്യം ഇവി സ്റ്റാര്‍ട്ടപ്പ് വാഗ്ദാനം ചെയ്യുന്നു. S1X, S1 എയര്‍, S1 പ്രോ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓലയുടെ S1 ശ്രേണിയില്‍ വരുന്നത്.

ഓല S1 പ്രോ ജെന്‍ 2-വിന് 7,000 രൂപ വിലമതിക്കുന്ന 5 വര്‍ഷത്തെ ബാറ്ററി വാറണ്ടിയും S1 എയറിന്റെ എക്‌സ്റ്റന്റഡ് വാറണ്ടിക്ക് 50 ശതമാനം കിഴിവും നല്‍കുന്നു. കൂടാതെ നിങ്ങളുടെ പഴയ പെട്രോള്‍ സ്‌കൂട്ടര്‍ മാറ്റി ഇവിയിലേക്ക് മാറാനുള്ള സുവര്‍ണാവസരവും കമ്പനി ഒരുക്കുന്നുണ്ട്. 10,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറാണ് ഇപ്പോള്‍ നേടിയെടുക്കാന്‍ സാധിക്കുക. കമ്പനി നടത്തുന്ന പരിശോധനക്ക് ശേഷമാണ് ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ പെട്രോള്‍ സ്‌കൂട്ടറുകള്‍ മാറ്റാന്‍ സാധിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ വഴി വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 7,500 രൂപയുടെ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതില്‍ സീറോ ഡൗണ്‍ പേയ്മെന്റ്, സീറോ പ്രോസസ്സിംഗ് ഫീ, 5.99 ശതമാനം പലിശ എന്നിവ ഉള്‍പ്പെടുന്നു. ഓല റഫര്‍ ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറും ഇപ്പോഴുണ്ട്. ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ 1000 രൂപ ക്യാഷ്ബാക്കും റഫര്‍ ചെയ്യുന്നയാള്‍ക്ക് സൗജന്യ ഓല കെയര്‍ പ്ലസും 2,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.

* ഏഥര്‍ എനര്‍ജി: രാജ്യത്തെ മുന്‍നിര ഇവി നിര്‍മാതാക്കളില്‍ ഒന്നായ ഏഥര്‍ എനര്‍ജിയും ഉത്സവ സീസണില്‍ വില്‍പ്പന ഉയര്‍ത്താനായി ഓഫാറുകൾ തരുന്നുണ്ട്. ഏഥര്‍ എനര്‍ജി 450S, 450X എന്നിവ ഉള്‍പ്പെടെ അതിന്റെ മുഴുവന്‍ ശ്രേണിയിലും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പുറത്തിറക്കുന്ന ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450S. ഈ എന്‍ട്രി ലെവല്‍ ഇ-സ്‌കൂട്ടര്‍ ഇപ്പോള്‍ 5,000 രൂപയുടെ ഫ്‌ലാറ്റ് ഉത്സവ ആനുകൂല്യങ്ങളുമായാണ് വരുന്നത്. ഇതോടൊപ്പം 1,500 രൂപയുടെ കോര്‍പ്പറേറ്റ് ഓഫറും ഉപഭോക്താവിന്റെ പഴയ സ്‌കൂട്ടറിന് 40,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും നല്‍കുന്നു. എല്ലാ ആനുകൂല്യങ്ങളും ചേര്‍ത്ത് ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ 86,050 രൂപയ്ക്ക് സ്വന്തമാക്കാനാണ് അവസരം. 2.9 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് വന്നാല്‍ ഇതിന് 1,500 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 40,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

എല്ലാ കിഴിവുകളും ഉള്‍പ്പെടെ ഏഥര്‍ 450X ഇവിക്ക് 101,050 രൂപ മാത്രം മുടക്കിയാല്‍ മതി. വലിയ 3.7kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച ഏഥര്‍ 450X-നും ഓഫറുണ്ട്. മിഡ്‌സ്‌പെക് വേരിയന്റിന്റെ അതേ ആനുകൂല്യത്തില്‍ ഇത് ഉത്സവകാലത്ത് സ്വന്തമാക്കാം. 1,10,249 രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.

*ഐവൂമി: ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ ജീത്്X, S1 എന്നീ മോഡലുകള്‍ ഇപ്പോള്‍ ഓഫറില്‍ ലഭ്യമാണ്. 99,999 രൂപക്ക് വില്‍ക്കുന്ന ഐവൂമി ജീത്X 91,999 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. 84999 രൂപ വിലയുള്ള S1 81,999 രൂപയ്ക്കാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ആക്‌സസറികള്‍, ഹെല്‍മെറ്റ് എന്നിവ ഉള്‍പ്പെടെ ഓരോ പര്‍ച്ചേസിലും കമ്പനി ഉപഭോക്താക്കള്‍ക്ക് 10,000 രൂപയുടെ വരെ അധിക ആനുകൂല്യങ്ങളും ലഭിക്കും. ഐവൂമി ഇവികള്‍ വാങ്ങിയാല്‍ ആര്‍ടിഒ ചാര്‍ജുകളെ കുറിച്ചും വിഷമിക്കേണ്ട. ഈ പറഞ്ഞ ഓഫറുകള്‍ സ്ഥലങ്ങള്‍ക്കും സ്‌റ്റോക്ക് ലഭ്യതക്കും അനുസരിച്ച് മാറാന്‍ സാധ്യതയുണ്ട്.

Read Also:ഡ്രൈവ് ചെയ്യുന്നവരുടെ മനസ് അറിയാം: എഐ ടെക്‌നിക്കുമായി വരുന്നു നിസാന്‍ ഹൈപ്പര്‍ പങ്ക്

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

‘സൊമാറ്റോ’ യ്ക്ക് പുതിയ പേര്; നിർണായക തീരുമാനവുമായി കമ്പനി, ലോഗോ പുറത്ത്

ഹരിയാന: പേരുമാറ്റത്തിനൊരുങ്ങി പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. കമ്പനിയുടെ പേര്...

തൊട്ടാൽ പൊള്ളും സ്വർണ്ണം; ഇന്നും വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

അമേരിക്കക്കു പിന്നാലെ അർജന്റീനയും; നിർണായക നീക്കവുമായി പ്രസിഡന്റ് ജാവിയർ മിലെ

ബ്യൂണസ് അയേഴ്‌സ്: അമേരിക്കക്കു പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിൻവലിക്കുന്നതായി...

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

Related Articles

Popular Categories

spot_imgspot_img