web analytics

ഷഡ്പദ ജുവലറിയിലെ മോഹവില വണ്ടുകൾ, വേറിട്ട കളക്ഷനുകളുമായി പീച്ചി ഫോറസ്റ്റ് ഇൻസെക്ട് മ്യൂസിയം

ഷഡ്പദ ജുവലറിയിലെ മോഹവില വണ്ടുകൾ, വേറിട്ട കളക്ഷനുകളുമായി പീച്ചി ഫോറസ്റ്റ് ഇൻസെക്ട് മ്യൂസിയം

തൃശൂർ ∙ ലക്ഷങ്ങൾ വിലമതിക്കുന്ന അപൂർവ വണ്ടുകൾ ഉൾപ്പെടെ ആയിരക്കണക്കിന് ഷഡ്പദങ്ങളാണ് പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം (കെ.എഫ്.ആർ.ഐ) ഫോറസ്റ്റ് ഇൻസെക്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ളത്.

പശ്ചിമഘട്ടത്തിലെ ഷഡ്പദ വൈവിധ്യത്തിന്റെ അഞ്ചു ദശാബ്ദങ്ങളോളം നീളുന്ന ശാസ്ത്രീയ രേഖപ്പെടുത്തലാണ് ഈ മ്യൂസിയം സാക്ഷ്യപ്പെടുത്തുന്നത്.

12 സെന്റീമീറ്റർ വരെ വലിപ്പമുള്ള സ്റ്റാഗ് ബീറ്റിലുകൾ, തിളക്കമുള്ള കൊളിയോപ്റ്ററ വിഭാഗത്തിലെ വണ്ടുകൾ, അത്യന്തം ചെറുതായ ന്യൂറോപ്റ്ററ വിഭാഗത്തിലെ ഇനങ്ങൾ തുടങ്ങി നിരവധി അപൂർവ ശേഖരങ്ങളാണ് ഇവിടെ പ്രദർശനത്തിലുള്ളത്.

ശാസ്ത്രീയ രീതിയിൽ സ്റ്റഫ് ചെയ്ത നിലയിലാണ് ഷഡ്പദങ്ങൾ മ്യൂസിയത്തിൽ ക്രമീകരിച്ചിട്ടുള്ളത്.

വംശനാശഭീഷണി നേരിടുന്ന ഷഡ്പദങ്ങളായതിനാൽ ഇന്ത്യയിൽ ഇവയെ ശേഖരിക്കുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണ്.

എന്നാൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അനധികൃത ശൃംഖലകളിലൂടെയും വിദേശരാജ്യങ്ങളിൽ ഉയർന്ന വിലയ്ക്കാണ് പല അപൂർവ ഇനങ്ങളും വിറ്റഴിക്കപ്പെടുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

രേഖകളില്ലാത്തതിനാൽ യാത്രക്കാരിൽ നിന്നു പിടിച്ചെടുക്കുന്ന ചില അപൂർവ ഷഡ്പദങ്ങൾ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മ്യൂസിയങ്ങളിലേക്കും എത്തുന്നുണ്ടെന്ന വിവരവുമുണ്ട്.

കാലാവസ്ഥ വ്യതിയാനം വില്ലൻ

കാലാവസ്ഥ വ്യതിയാനം മൂലം വലിയ വലിപ്പമുള്ള ഷഡ്പദങ്ങൾ പശ്ചിമഘട്ടം മേഖലയിൽ കുറയുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.

1975-ലാണ് മ്യൂസിയം ആരംഭിച്ചത്. ആദ്യമായി ശേഖരിച്ച സ്പെസിമെൻ ഹോപ്പർ വിഭാഗത്തിൽപ്പെട്ട ഒരു ചാഴിയായിരുന്നു.

ഡോ. കെ.എസ്.എസ്. നായർ, ഡോ. ആർ.വി. വർമ്മ, ഡോ. ജോർജ് മാത്യു, ഡോ. വി.വി. സുധീന്ദ്രകുമാർ, ഡോ. കെ. മോഹൻദാസ്, ഡോ. ടി.വി. സജീവ്, ഡോ. ജിതു യു. കൃഷ്ണൻ എന്നിവരുടെ ദീർഘകാല പരിശ്രമഫലമായാണ് ഈ വൻ ഷഡ്പദ ശേഖരം രൂപപ്പെട്ടത്.

മ്യൂസിയത്തിലെ കണക്കുകൾ
▪ ഓർഡറുകൾ – 29
▪ ആകെ സ്‌പെസിമെനുകൾ – 1,07,820
▪ ശാസ്ത്രീയമായി ഡിജിറ്റലൈസ് ചെയ്തത് – 4,100 ഇനങ്ങൾ

കൊളിയോപ്റ്ററ, ലെപിഡോപ്റ്ററ, ഒഡോണാറ്റ, ഓർത്തോപ്റ്ററ, ഹൈമെനോപ്റ്ററ, ഹെമിപ്റ്ററ, ന്യൂറോപ്റ്ററ, ഡിക്ടിയോപ്റ്ററ, മാന്റിഡേ, ഡിപ്റ്ററ എന്നീ പ്രധാന ഷഡ്പദ വിഭാഗങ്ങളിലെ ഇനങ്ങളാണ് മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം, ഷഡ്പദങ്ങളുടെ റെക്കോർഡ് ചെയ്ത ശബ്ദശേഖരവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി. എസ്. വാരിയർ അറിയിച്ചു.

English Summary
The Forest Insect Museum at the Kerala Forest Research Institute (KFRI), Peechi, Thrissur, houses more than one lakh insect specimens, showcasing nearly five decades of insect diversity from the Western Ghats. The collection includes rare and high-value beetles and other insect groups. Scientists warn that climate change is leading to a decline in large insect species in the region, while illegal international trade in rare insects continues despite strict Indian laws.

forest-insect-museum-peechee-kfri-thrissur-western-ghats-rare-insects

Thrissur, Peechi, Kerala Forest Research Institute, Forest Insect Museum, Western Ghats, insect diversity, rare insects, climate change impact, biodiversity conservation, scientific collection

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

Related Articles

Popular Categories

spot_imgspot_img