സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതി; ഇ-ഓട്ടോയ്ക്ക് ഒരു ലക്ഷം സബ്സിഡി
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ‘സമുന്നതി ഇ-യാത്ര’ പദ്ധതി ആരംഭിച്ചു.
പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് ചെയർമാൻ കെ.ജി. പ്രേംജിത്ത് നിർവഹിച്ചു.
₹1 ലക്ഷം വരെ സബ്സിഡി
സംസ്ഥാനത്തെ സംവരണേതര സമുദായങ്ങളിലെ പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനായി മൂലധന സബ്സിഡിയായി പരമാവധി ഒരു ലക്ഷം രൂപ അല്ലെങ്കിൽ ലോൺ തുകയുടെ 40 ശതമാനം അനുവദിക്കും.
സ്ത്രീശാക്തീകരണത്തിന് പിന്തുണ
സ്ത്രീകളുടെ തൊഴിലും വരുമാനവും വർധിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ദേവി എൽ.ആർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ധനലക്ഷ്മി ബാങ്ക് റീജിയണൽ ഹെഡ് ശ്രീകാന്ത് വി.വി എന്നിവർ പങ്കെടുത്തു.
English Summary:
The State Forward Communities Welfare Corporation has launched the ‘Samunnathi E-Yatra’ scheme to promote financial independence among economically backward women from forward communities. Under the initiative, eligible women can receive up to ₹1 lakh or 40% of the loan amount as capital subsidy to purchase electric autorickshaws. The scheme aims to boost employment, increase income, and help women become part of the economic mainstream.









