കേരളത്തിലെത്തിയ സുനിത വില്യംസിന് സമ്മാനമായി കിട്ടിയത് കൈവള്ളയിലൊതുങ്ങുന്ന നായ്ക്കുട്ടി
കോഴിക്കോട്: കേരള ലിറ്റററി ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച എസ്‌ടെം ടോക് പ്രഭാഷണത്തിനെത്തിയ ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് യുണീക് വേൾഡ് റോബോട്ടിക്സ് (UWR) അപൂർവ സമ്മാനം നൽകി.
സുനിതയുടെ പ്രിയപ്പെട്ട നായയുടെ പേരായ ‘ഗോർബി’ എന്ന് പേര് നൽകിയ കൈവള്ളയിലൊതുങ്ങുന്ന റോബോട്ട് നായ്ക്കുട്ടിയായിരുന്നു സമ്മാനം.
ഗോർബിയുടെ തലയിൽ തലോടുമ്പോൾ സ്നേഹപൂർവമായ കുര കേൾക്കാവുന്ന വിധത്തിൽ നിർമിച്ചിരിക്കുന്ന ഈ റോബോട്ട് രണ്ട് ദിവസത്തിനുള്ളിലാണ് തയ്യാറാക്കിയതെന്ന് യുഡബ്ല്യുആർ സ്ഥാപകൻ ബൻസൻ തോമസ് ജോർജ് പറഞ്ഞു.
റോബോട്ടിക് മേഖലയിലെ നിർമിത ബുദ്ധി സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ച് വേദിയിൽ സംസാരിച്ച ശേഷം തന്നെയായിരുന്നു ഈ സർപ്രൈസ് സമ്മാനം. കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയുടെ സൃഷ്ടിപരമായ വളർച്ചയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് യുണീക് വേൾഡ് റോബോട്ടിക്സ്. എസ്‌ടെം വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾക്ക് നൂതന പരിശീലനം നൽകുകയാണ് ലക്ഷ്യമെന്ന് സുനിത വില്യംസ് വ്യക്തമാക്കി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 500 എസ്‌ടെം ലാബുകൾ സ്ഥാപിച്ച് പത്ത് ലക്ഷം വിദ്യാർഥികൾക്ക് പരിശീലനം നൽകുമെന്ന് ബൻസൻ തോമസ് അറിയിച്ചു.
ഇതിനോടൊപ്പം ‘എഫ്ഐആർഎസ്‌ടി’ (FIRST) എന്ന അന്താരാഷ്ട്ര കമ്മ്യൂണിറ്റിയുടെ ചാപ്റ്ററിന് സുനിത വില്യംസ് തുടക്കം കുറിച്ചു. കൊച്ചിയിലും ബംഗളുരുവിലും 5,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ അത്യാധുനിക റോബോട്ടിക്സ് പരിശീലന കേന്ദ്രങ്ങളും ആരംഭിച്ചു.
വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡിൽ ദേശീയ തലത്തിൽ വിജയിച്ച എട്ടുവയസുകാരൻ ഗുരാൻഷ് ചടങ്ങിൽ വികസിപ്പിച്ച മൂൺ റോവർ പ്രൊജക്ടും പ്രദർശിപ്പിച്ചു.
English Summary
Renowned astronaut Sunita Williams was presented with a unique robotic puppy named ‘Gorby’ by Unique World Robotics during the Kerala Literature Festival in Kozhikode.
sunita-williams-robotic-puppy-gorby-unique-world-robotics
Sunita Williams, Robotics, STEM Education, Kerala Literature Festival, Startup Kerala, Unique World Robotics, Artificial Intelligence, FIRST Community, Space Science









