കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായി വാഹനം ഓടിച്ചു; പിതാവിനെതിരെ കേസെടുത്ത് പൊലീസ്
പാമ്പാടി: കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായി യാത്ര നടത്തിയ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
പാമ്പാടി വട്ടുകുളത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. സ്‌കൂൾ വിട്ട് യൂണിഫോമിൽ എത്തിയ മക്കളെ കാറിന്റെ മുൻവശത്ത് ഇരുത്തി ജ്യോതിഷ് എന്നയാളാണ് വാഹനം ഓടിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ വാഹനമോടിച്ചത് ജ്യോതിഷാണെന്ന് സ്ഥിരീകരിക്കുകയും അശ്രദ്ധമായ ഡ്രൈവിങ് നടത്തിയതിന് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.
English Summary
Police have registered a case against a father for allowing his children to sit on the bonnet of a moving car in Pampady, Kerala. The incident occurred at Vattukulam on Sunday evening. Following the circulation of video footage on social media, police identified the accused and booked him for rash and negligent driving. The vehicle involved will be seized.
pampady-father-booked-for-children-travelling-on-car-bonnet
Pampady, Road Safety, Rash Driving, Child Safety, Kerala Police, Traffic Violation









