ഹെൽമറ്റ് ഓൺ – സേഫ് റൈഡ്; പിടിയിലായത് 50,969 പേർ; പിഴ 2,55,97,600
തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കേരള പോലീസ് നടത്തിയ സംസ്ഥാനവ്യാപക കർശന പരിശോധനയിൽ ആയിരക്കണക്കിന് നിയമലംഘനങ്ങൾ കണ്ടെത്തി.
ഒരാഴ്ച നീണ്ടുനിന്ന ‘ഹെൽമറ്റ് ഓൺ – സേഫ് റൈഡ്’ എന്ന പ്രത്യേക ഡ്രൈവിൽ 50,969 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 2,55,97,600 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഈ കാലയളവിൽ 1,19,414 ഇരുചക്ര വാഹനങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ ബോധവൽക്കരിക്കുകയും റോഡപകടങ്ങൾ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗമാണ് ഈ പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചത്.
സമീപകാലത്ത് സംസ്ഥാനത്ത് ഉണ്ടായ ഇരുചക്ര വാഹനാപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അപകടസമയത്ത് ഹെൽമറ്റ് ധരിക്കാത്തതാണ് മരണങ്ങൾക്ക് പ്രധാന കാരണമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
2026 ജനുവരി 11, 12 തീയതികളിൽ മാത്രം 11 പേരാണ് ഇത്തരം അപകടങ്ങളിൽ മരിച്ചത്.
ഇതിന്റെ പശ്ചാത്തലത്തിൽ ഹൈവേ പട്രോളിംഗ് വിഭാഗങ്ങൾ തുടർച്ചയായ പരിശോധനകൾ നടത്താനും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ.ജിയുടെ നിർദേശപ്രകാരം ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്‌പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്.
ഇത്തരം പരിശോധനകൾ തുടർച്ചയായി നടത്തുമെന്ന് ഐജി അറിയിച്ചു. ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9747001099 എന്ന ‘ശുഭയാത്ര’ വാട്ട്സ്ആപ്പ് നമ്പറിലൂടെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തെ അറിയിക്കാമെന്നും പോലീസ് അറിയിച്ചു.
English Summary
Kerala Police conducted a statewide special drive titled “Helmet On – Safe Ride” to curb helmetless riding among two-wheeler users. In one week, over 50,969 violations were detected and fines totaling ₹2.55 crore were imposed. Authorities emphasized the importance of helmet usage to reduce road accident fatalities and announced continued strict enforcement and public reporting mechanisms.
kerala-police-helmet-on-safe-ride-drive-fines
Kerala Police, Helmet Safety, Road Safety, Traffic Enforcement, Two Wheeler Accidents, Safe Ride Campaign, Kerala Traffic News









