പറന്നുയർന്ന് നിമിഷങ്ങൾക്കകം നിലംപതിച്ചു; തകർന്നു വീണത് എട്ട് യാത്രക്കാരുമായി പുറപ്പെട്ട വിമാനം
മെയ്നെ: അമേരിക്കയിലെ മെയ്നെ സംസ്ഥാനത്ത് സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഗുരുതര അപകടം. എട്ട് യാത്രക്കാരുമായി ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനം നിലംപതിക്കുകയായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
ഹൂസ്റ്റൺ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബോംബാർഡിയർ ചലഞ്ചർ 650 വിഭാഗത്തിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ശക്തമായ മൂടൽമഞ്ഞും ഹിമപാതവും അപകടത്തിന് കാരണമായിരിക്കാമെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. പറന്നുയർന്ന് നിമിഷങ്ങൾക്കകം നിയന്ത്രണം വിട്ട വിമാനം നിലത്ത് പതിക്കുകയും തുടർന്ന് തീപിടിക്കുകയും ചെയ്തു.
അപകടത്തെ തുടർന്ന് ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു. അടിയന്തര സേവന വിഭാഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാനും രക്ഷാപ്രവർത്തനം നടത്താനും തുടങ്ങി.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർടേഷൻ സേഫ്റ്റി ബോർഡും (NTSB) അറിയിച്ചു.
English Summary:
A private jet crashed shortly after takeoff from Bangor International Airport in Maine, USA, killing all eight people on board, according to preliminary reports. The Bombardier Challenger 650 aircraft, owned by a Houston-based private company, reportedly went down within minutes of departure. Poor weather conditions, including heavy fog and snowfall, are suspected to have caused the crash. The FAA and NTSB have launched an investigation.
maine-private-jet-crash-bangor-airport
Maine, USA, Plane Crash, Private Jet, Aviation Accident, FAA, NTSB









