റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്ത് ട്രെയിൻ അട്ടിമറിക്ക് സാദ്ധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ട്രെയിൻ ഗതാഗതം ലക്ഷ്യമാക്കി അട്ടിമറി ശ്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ കേന്ദ്ര ഏജൻസികൾ നിർദേശം നൽകി.
ഇതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF) ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശങ്ങൾ കൈമാറി.
റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമ്മാണ സാമഗ്രികൾ, കല്ലുകൾ, മറ്റ് വസ്തുക്കൾ എന്നിവ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി മാറ്റി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
റെയിൽവേ പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോടും റെയിൽവേ ജീവനക്കാരോടും അഭ്യർത്ഥനയുണ്ട്.
സുരക്ഷാ നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ട്രാക്ക് ജംഗ്ഷനുകൾ, തിരക്കേറിയ മേഖലകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും അനിഷ്ട സംഭവങ്ങൾ തടയാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
English Summary:
Ahead of Republic Day, central intelligence agencies have warned of possible sabotage attempts targeting train services across the country. Railway Protection Force personnel have been instructed to heighten security, closely monitor major stations and tracks, and immediately report any suspicious objects or activities near railway lines.
republic-day-train-sabotage-alert-railway-security
Republic Day security, railway sabotage alert, RPF instructions, train safety India, intelligence warning









