web analytics

14.9 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്; സോഷ്യൽ മീഡിയ മുതൽ ബാങ്കിംഗ് വിവരങ്ങൾ വരെ അപകടത്തിൽ

14.9 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്; സോഷ്യൽ മീഡിയ മുതൽ ബാങ്കിംഗ് വിവരങ്ങൾ വരെ അപകടത്തിൽ

ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പാസ്‌വേഡുകൾ അടക്കം 149 ദശലക്ഷത്തിലധികം ലോഗിൻ വിവരങ്ങൾ ചോർന്നതായി സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളർ വെളിപ്പെടുത്തി.

 ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാണ് ഈ ഡാറ്റ ചോർച്ചയിലൂടെ ഉയരുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

ചോർന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് ആക്‌സസ് ചെയ്യാവുന്ന രീതിയിൽ ഓൺലൈനിൽ ലഭ്യമായിരുന്നുവെന്നാണ് ഫൗളറുടെ കണ്ടെത്തൽ. 

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പുറമേ ധനകാര്യ സേവനങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ, ക്രിപ്‌റ്റോ വാലറ്റുകൾ, ട്രേഡിംഗ് അക്കൗണ്ടുകൾ, ബാങ്കിംഗ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് ഡാറ്റ എന്നിവയും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് അവകാശവാദം.

 വിവിധ രാജ്യങ്ങളിലെ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട ‘.gov’ ഡൊമെയ്ൻ ക്രെഡൻഷ്യലുകൾ പോലും ചോർന്നത് അതീവ ഗുരുതരമായ സാഹചര്യമാണെന്ന് ഫൗളർ വ്യക്തമാക്കി.

നിലവിൽ ഓൺലൈനിൽ ലഭ്യമായിരുന്ന എല്ലാ വിവരങ്ങളും നീക്കം ചെയ്തതായി റിപ്പോർട്ടുണ്ട്. 

എന്നാൽ ഇതുവരെ എത്രത്തോളം നാശനഷ്ടങ്ങളോ ഡാറ്റ ദുരുപയോഗമോ സംഭവിച്ചുവെന്ന് കൃത്യമായി വിലയിരുത്താൻ സാധിക്കില്ലെന്ന് ബ്ലാക്ക് ഡക്ക് സ്ഥാപനത്തിലെ സീനിയർ സെക്യൂരിറ്റി എഞ്ചിനീയർ ബോറിസ് സിപോട്ട് വ്യക്തമാക്കി.

ഉപയോക്തൃ ഉപകരണങ്ങളെ ബാധിച്ച് കീബോർഡ് ഇൻപുട്ടുകൾ ഉൾപ്പെടെ വിവരങ്ങൾ ശേഖരിക്കുന്ന ‘ഇൻഫോസ്റ്റീലിംഗ് മാൽവെയർ’ വഴിയാകാം ഈ ഡാറ്റ ചോർച്ച നടന്നതെന്ന സംശയവും ജെറമിയ ഫൗളർ പങ്കുവച്ചു.

English Summary:

A security researcher has revealed that over 149 million passwords linked to platforms like Facebook, Instagram, Gmail, and Netflix were leaked online. The exposed data reportedly included financial accounts, crypto wallets, banking and credit card details, and even government-related credentials. Although the leaked data has now been removed, experts warn that the scale of damage remains unknown. The breach is suspected to have occurred through info-stealing malware that records user inputs.

massive-password-leak-social-media-banking-data-report

password leak, data breach, cyber security, social media accounts, banking data leak, malware attack, privacy risk

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

കാളിയാർ നദിയിൽ കാൽ വഴുതി വീണു; ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

കാളിയാർ നദിയിൽ കാൽ വഴുതി വീണു; ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം തൃശൂർ: വിനോദയാത്രയ്ക്കിടെ...

വാഗമൺ വശ്യമാണ്, പക്ഷേ ബസ് സ്റ്റാൻഡ് ഇല്ല; നട്ടംതിരിഞ്ഞു വിനോദ സഞ്ചാരികൾ ഉൾപ്പെടെ ജനം

ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ വാഗമണ്ണിൽ ജനം ദുരിതത്തിൽ വിനോദ സഞ്ചാര പട്ടികയിൽ ഇടം...

പീരുമേട് മേഖലയിൽ അടഞ്ഞുകിടന്ന വീടുകളും ആരാധനാലയങ്ങളും ലക്ഷ്യമാക്കി നാളുകളായി കവർച്ച; പിന്നിൽ ഒരേ വ്യക്തി; ഒടുവിൽ പിടിയിലായത് ഇങ്ങനെ:

പീരുമേട് മേഖലയിൽ അടഞ്ഞുകിടന്ന വീടുകളും ആരാധനാലയങ്ങളും ലക്ഷ്യമാക്കി കവർച്ച പീരുമേട് മേഖലയിൽ അടഞ്ഞുകിടന്ന...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 262 വിവാഹങ്ങൾ; ദർശനവും ചടങ്ങുകളും സുഗമമാക്കാൻ പ്രത്യേക ക്രമീകരണം

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 262 വിവാഹങ്ങൾ; ദർശനവും ചടങ്ങുകളും സുഗമമാക്കാൻ പ്രത്യേക...

കനത്ത ഹിമക്കാറ്റ്; അമേരിക്കയിൽ ജനജീവിതം സ്തംഭിച്ചു, 9,000 വിമാന സർവീസുകൾ റദ്ദാക്കി

കനത്ത ഹിമക്കാറ്റ്; അമേരിക്കയിൽ ജനജീവിതം സ്തംഭിച്ചു, 9,000 വിമാന സർവീസുകൾ റദ്ദാക്കി വാഷിങ്ടൻ:...

Related Articles

Popular Categories

spot_imgspot_img