രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ്
പനാജി: ഇന്ത്യയിൽ 19 റഷ്യൻ സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് അവകാശവാദം; റഷ്യൻ പൗരൻ കസ്റ്റഡിയിൽ
ഇന്ത്യയിൽ വെച്ച് 19 റഷ്യൻ സ്ത്രീകളെ കൊലപ്പെടുത്തിയതായി റഷ്യൻ പൗരൻ പൊലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോർട്ട്.
രണ്ട് റഷ്യൻ യുവതികളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അലക്സി ലിയോനോവ് എന്ന റഷ്യൻ പൗരനാണ് ചോദ്യം ചെയ്യലിനിടെ താൻ ഒരു സീരിയൽ കില്ലറാണെന്ന് അവകാശപ്പെട്ടത്.
എലീന കസ്തനോവ, വനീവ എന്നീ റഷ്യൻ യുവതികളുടെ മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇയാൾ പിടിയിലായത്. ഗോവ, ഡൽഹി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി കൊലപാതകങ്ങൾ നടത്തിയതായും ലിയോനോവ് പൊലീസിനോട് പറഞ്ഞു.
എന്നാൽ പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും, നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ട് കൊലക്കേസുകളിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നതെന്നും ഗോവ പൊലീസ് വ്യക്തമാക്കി.
മൂന്ന് വർഷത്തോളം ഇന്ത്യയിൽ താമസിച്ചിരുന്ന ലിയോനോവ്, താൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെയാണ് 19 കൊലപാതകങ്ങളുടെ അവകാശവാദം ഇയാൾ ഉന്നയിച്ചത്.
എന്നാൽ ഇയാൾ കൊല്ലപ്പെട്ടതായി പറഞ്ഞ 19 പേരിൽ 17 പേരും ഇന്ത്യ വിട്ടതായും, അവർ ജീവനോടെയുണ്ടെന്നും പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
അതേസമയം, ലിയോനോവിന്റെ വെളിപ്പെടുത്തലുകൾ പൂർണമായും തള്ളിക്കളയാൻ കഴിയില്ലെന്നും, അവയുടെ വിശ്വാസ്യത വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
ആദ്യ കേസിൽ മരിച്ച എലീന കസ്തനോവയും പ്രതിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം എലീനയുടെ മരണകാരണം മയക്കുമരുന്നിന്റെ അമിത ഉപയോഗമാണെന്ന് കണ്ടെത്തി.
ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് മറ്റൊരു റഷ്യൻ യുവതിയായ വനീവയുടെ മരണത്തിലും ലിയോനോവിന് പങ്കുണ്ടെന്ന സംശയം ശക്തമായത്.
കൊല്ലപ്പെട്ട എലീനയും വനീവയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും, രണ്ട് മരണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
English Summary:
A Russian national, Alexei Leonov, arrested in connection with the deaths of two Russian women in India, has claimed during police interrogation that he killed 19 Russian women across Goa, Delhi, and Uttarakhand. Police have stated that the accused appears to be mentally unstable and that the investigation is currently limited to the two registered murder cases. Verification revealed that 17 of the alleged victims are alive and have left India, though police are continuing to examine the credibility of Leonov’s claims.
russian-national-claims-serial-killings-india-goa
Russian national, serial killer claim, Goa crime news, Russian women deaths, India crime investigation, police interrogation









