ഈ കുഞ്ഞിൻ്റെ മാതാപിതാക്കളെ ആരെങ്കിലും അറിയുമോ? ആലുവ തൃശൂർ റൂട്ടിൽ ട്രെയിനിൽ കണ്ടെത്തിയ രണ്ടു വയസുകാരൻ്റെ ബന്ധുക്കളെ തേടി പോലീസ്
കൊച്ചി: പിഞ്ചുകുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
പുണെ–എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.
യാത്രയ്ക്കിടെ രണ്ട് വയസുള്ള പിഞ്ചുകുഞ്ഞിനെ ട്രെയിനിൽ കണ്ടെത്തിയ സംഭവത്തിൽ റെയിൽവേ പൊലീസും ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗവും അന്വേഷണം ആരംഭിച്ചു.
2026 ജനുവരി 17-ന് പുണെയിൽ നിന്ന് എറണാകുളം ജംഗ്ഷനിലേക്കുള്ള 22644 നമ്പർ പുണെ–എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തൃശൂർ–ആലുവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സഞ്ചരിക്കുമ്പോൾ, ഉച്ചയ്ക്ക് 1.31 മുതൽ 2.41 വരെയുള്ള സമയത്തിനിടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷൻ (RPS), ആർ.പി.എഫ്., ചൈൽഡ് ഹെൽപ്പ് ഡെസ്ക്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവ സംയുക്തമായി ഇടപെട്ടു.
കുഞ്ഞിനെ സുരക്ഷിതമായി ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാക്കി.

ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 93, ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 75 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്ന യാത്രക്കാരും പൊതുജനങ്ങളും ഉടൻ റെയിൽവേ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ബന്ധപ്പെടുക:
അനിൽകുമാർ ഇ.കെ., സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്
റെയിൽവേ പൊലീസ് സ്റ്റേഷൻ, എറണാകുളം
📞 0484 2376359 | 94957 69690
English Summary:
A two-year-old boy was found abandoned aboard the Pune–Ernakulam Superfast Express while the train was travelling between Thrissur and Aluva on January 17, 2026. Railway Police, RPF, and Child Protection authorities intervened and placed the child under Childline care. A case has been registered under BNS Section 93 and JJ Act Section 75. CCTV footage and other evidence are being examined to identify those responsible, and the public has been urged to share any information with Railway Police.
child-abandoned-train-thrissur-aluva-pune-ernakulam
child abandonment, railway police, Thrissur Aluva train incident, Pune Ernakulam Express, child protection, Kerala crime news









