web analytics

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

കൊച്ചി: ശബരിമല ക്ഷേത്രത്തിൽ അയ്യപ്പഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണവും കവർച്ച ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. 

സ്വർണപ്പാളി, ദ്വാരപാലക ശില്പം എന്നിവയിൽ നിന്നുള്ള സ്വർണത്തിനൊപ്പം ഭക്തർ സമർപ്പിച്ച സ്വർണനാണയങ്ങളും ആഭരണങ്ങളും അനധികൃതമായി കൈക്കലാക്കിയെന്ന ഗുരുതര കണ്ടെത്തലാണ് ഇ.ഡി നടത്തിയിരിക്കുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുകളിലും നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. 

2019 മുതൽ 2025 വരെ ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം നടത്തുമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ധനികരും വ്യവസായികളുമായ അയ്യപ്പഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണനാണയങ്ങളും ആഭരണങ്ങളും ദേവസ്വം വരുമാനമായി രേഖപ്പെടുത്താതെ തട്ടിയെടുത്ത് കടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. 

പൂജകൾ, ക്ഷേത്രവരുമാനം, കരാറുകൾ എന്നിവയിലും വൻതോതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും കള്ളപ്പണ നിരോധന നിയമപ്രകാരം ഇവയെല്ലാം അന്വേഷിക്കുമെന്നും ഇ.ഡി വ്യക്തമാക്കി. 

രേഖകളുടെ പരിശോധനയും തെളിവ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ശബരിമല ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വിധി ഇന്ന് പ്രഖ്യാപിക്കും. 

കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി. എസ്. മോഹിത്താണ് വിധി പറയുക.

ജാമ്യം ലഭിച്ചതായി ചില ചാനലുകളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിച്ച വാർത്തകൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. 

അറസ്റ്റിലായി 90 ദിവസം പൂർത്തിയാകുമ്പോൾ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും, ജാമ്യം അനുവദിച്ചാൽ പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.

കേസന്വേഷണം നിർണായക ഘട്ടത്തിലാണെന്നും നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്ക്, തട്ടിപ്പ് നടന്ന വഴികൾ എന്നിവ വ്യക്തത വരുത്തി സ്വർണം വീണ്ടെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. 

ജാമ്യം അനുവദിക്കുകയാണെങ്കിൽ കർശന ഉപാധികളും ഉയർന്ന ജാമ്യത്തുകയും നിർബന്ധമാക്കണമെന്നും ആവശ്യപ്പെട്ടു.

ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചാലും, കട്ടിളപ്പാളി കേസിൽ പ്രതിയായതിനാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജയിൽമോചനം ലഭിക്കില്ല. 

നവംബർ 3-നാണ് കട്ടിളപ്പാളി കേസിൽ അറസ്റ്റ് നടന്നത്. ഫെബ്രുവരി ഒന്നിന് 90 ദിവസം പൂർത്തിയാകും. അതിന് മുൻപ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഇരുകേസുകളിലും ജാമ്യം ലഭിക്കാനിടയുണ്ട്. ഇതോടെ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

കേസുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാരിയെ ഒരു ദിവസത്തേക്ക് എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. കൂടുതൽ മൊഴിയെടുക്കലിന് ശേഷമാണ് വൈകിട്ട് കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലേക്ക് അയച്ചത്.

English Summary

The Enforcement Directorate (ED) has found evidence of large-scale gold theft at Sabarimala, including gold offerings donated by devotees, along with gold plating and gold from the Dwarapalaka idol. The investigation covers financial irregularities from 2019 to 2025, including unaccounted donations, temple revenues, rituals, and contracts. Meanwhile, the Vigilance Court will deliver its verdict on the bail plea of prime accused Unnikrishnan Potti in the Dwarapalaka gold theft case. ED and Vigilance authorities are expediting the investigation and charge sheet filing as the case reaches a critical stage.

sabarimala-gold-theft-ed-investigation-dwarapalaka-bail

Sabarimala, gold theft, ED investigation, temple corruption, Dwarapalaka gold case, Unnikrishnan Potti, Vigilance court, Kerala news

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

മെസി വരില്ല! കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കണ്ണീർ വാർത്ത; അർജന്റീനയുടെ പ്ലാൻ മാറി, വില്ലനായത് ഖത്തർ

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വലിയ സ്വപ്നത്തിന് തിരിച്ചടി....

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ കൊച്ചി: ഏകദേശം ഒന്നര ലക്ഷം...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങി കഴിച്ചു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം തമിഴ്നാട്ടിലെ മധുരയിൽ...

Related Articles

Popular Categories

spot_imgspot_img