web analytics

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; പനിച്ച് വിറച്ച് കേരളം

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; പനിച്ച് വിറച്ച് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഇതോടൊപ്പം ശബ്ദതടസത്തിന് കാരണമാകുന്ന ‘ലാറിഞ്ചൈറ്റിസ്’ എന്ന തൊണ്ടയിലെ അണുബാധയും വർധിക്കുകയാണ്. 

ചെറിയ പനിയോടൊപ്പം കടുത്ത തൊണ്ടവേദനയും ദിവസങ്ങളോളം ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥയും രോഗികളിൽ വ്യാപകമാണ്. ഈ ലക്ഷണങ്ങളോടെ നിരവധി പേർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.

പകൽ കടുത്ത ചൂടും രാത്രിയിലെ തണുപ്പുമുള്ള കാലാവസ്ഥയാണ് പകർച്ചപ്പനി വർധിക്കാൻ പ്രധാന കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

ഇൻഫ്ലുവൻസ വൈറസിന്റെ വകഭേദങ്ങളാണ് ലാറിഞ്ചൈറ്റിസ് ഉൾപ്പെടെയുള്ള തൊണ്ട അണുബാധകൾക്ക് ഇടയാക്കുന്നത്. 

ചുമയും കടുത്ത ക്ഷീണവും പകർച്ചപ്പനിയുടെ സാധാരണ ലക്ഷണങ്ങളാണ്. ഈ മാസം 16 വരെ 1.11 ലക്ഷം പേർ പനിബാധിതരായി ചികിത്സ തേടിയതായി ആരോഗ്യവകുപ്പിന്റെ കണക്ക് പറയുന്നു.

പകർച്ചപ്പനി സാധാരണയായി ജീവന് അപകടകരമല്ലെങ്കിലും, ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ പനി കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ സമീപിച്ച് മറ്റ് ഗുരുതര രോഗങ്ങൾ ഇല്ലെന്നു ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 ഇതോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയും വർധിക്കുന്നുണ്ട്. 

ചൂടുകൂടിയ കാലാവസ്ഥയിൽ ഭക്ഷണം വേഗത്തിൽ കേടാകുന്നതും മലിനജലവും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു. ചൂട് വർധിച്ചതോടെ ചിക്കൻപോക്സും വ്യാപകമാകുന്നുണ്ട്.

ഒരാഴ്ച ശബ്ദവിശ്രമം ആവശ്യമാണ്

ലാറിഞ്ചൈറ്റിസ് ബാധിച്ചാൽ ആന്റിബയോട്ടിക് സാധാരണയായി ആവശ്യമില്ലെന്ന് എറണാകുളം മെഡിക്കൽ സെന്ററിലെ ഇ.എൻ.ടി. വിദഗ്ധൻ ഡോ. വി.ഡി. പ്രദീപ് കുമാർ പറഞ്ഞു.

 രോഗബാധയുണ്ടായാൽ കുറഞ്ഞത് ഒരാഴ്ച ശബ്ദവിശ്രമം നൽകണം. വേദനകുറയ്ക്കാൻ ലഘുവായ വേദനസംഹാരികൾ ഉപയോഗിക്കാം.

 ആവശ്യമായാൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിവൈറൽ മരുന്നുകളും കഴിക്കാം.

ആരോഗ്യവകുപ്പ് കണക്ക് (ജനുവരി 16 വരെ):

പകർച്ചപ്പനി: 1.11 ലക്ഷം പേർ

ഡെങ്കിപ്പനി: 201 പേർക്ക് രോഗബാധ, 4 മരണം

എലിപ്പനി: 66 പേർക്ക് രോഗബാധ, 2 മരണം

വയറിളക്ക രോഗങ്ങൾ: 26,941 പേർ

ചിക്കൻപോക്സ്: 2,075 പേർ

പ്രതിരോധ മാർഗങ്ങൾ:

സാമൂഹിക അകലം പാലിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യണം

ജലദോഷമുള്ളവരും ആശുപത്രി സന്ദർശിക്കുന്നവരും മാസ്ക് ധരിക്കണം

തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കണം

പനിയുള്ള കുട്ടികളെ സ്കൂളിലേക്കും രോഗലക്ഷണമുള്ളവരെ ഓഫീസുകളിലേക്കും വിടുന്നത് ഒഴിവാക്കണം

English Summary

Kerala has reported over one lakh fever cases within the last two weeks, along with a rise in laryngitis cases causing throat infection and voice loss. Experts attribute the surge to fluctuating weather conditions with hot days and cool nights. Influenza variants are responsible for most infections. While fever is usually not life-threatening, medical consultation is advised if symptoms persist beyond three days. Dengue, leptospirosis, diarrheal diseases, and chickenpox are also on the rise. Doctors recommend voice rest for laryngitis and stress hygiene, mask usage, and safe drinking water as preventive measures.

kerala-fever-surge-laryngitis-health-alert

Kerala health, fever cases, laryngitis, influenza, dengue, leptospirosis, public health alert

spot_imgspot_img
spot_imgspot_img

Latest news

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

Other news

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന് സമാപിക്കും

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന്...

നായാടി മുതൽ നസ്രാണി വരെ…പുതിയ നീക്കവുമായി വെള്ളാപ്പള്ളി

നായാടി മുതൽ നസ്രാണി വരെ…പുതിയ നീക്കവുമായി വെള്ളാപ്പള്ളി തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക–രാഷ്ട്രീയ സമവാക്യങ്ങളിൽ...

ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ

ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ ആലപ്പുഴ: സംസ്ഥാന...

ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ 

ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ  ശബരിമല: ശബരിമലയിലെ ആടിയശിഷ്ടം...

ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു

ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു ഇടുക്കി:...

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച...

Related Articles

Popular Categories

spot_imgspot_img