കഞ്ചാവ് ഉണക്കാനിട്ടശേഷം ബീച്ചിൽ പായ വിരിച്ച് പുതച്ച് ഉറങ്ങി; യുവാവ് പിടിയിൽ
കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. വെള്ളയിൽ സ്വദേശിയായ മുഹമ്മദ് റാഫിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാവിലെ പ്രഭാത നടത്തത്തിനും വ്യായാമത്തിനുമായി ബീച്ചിലെത്തിയ നാട്ടുകാരാണ് അസാധാരണമായ കാഴ്ച ശ്രദ്ധിച്ചത്.
ബീച്ചിൽ പായ വിരിച്ച് പുതച്ച് ഉറങ്ങിയിരുന്ന യുവാവിന്റെ അടുത്ത്, പേപ്പറിൽ പരത്തി ഉണക്കാനിട്ട നിലയിൽ കഞ്ചാവാണ് കണ്ടത്.
ഉടൻ തന്നെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെള്ളയിൽ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഇയാളുടെ കൈവശം നിന്ന് ഏകദേശം 350 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
മുഹമ്മദ് റാഫി മുൻപും കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പിടിയിലായ യുവാവിനെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ് പൊലീസ്.
English Summary
A youth was arrested at Kozhikode beach after he was found sleeping beside cannabis laid out to dry. The accused, identified as Muhammad Rafi from Vellayil, was caught after morning walkers noticed cannabis spread on paper near him and alerted the police. Around 350 grams of cannabis were seized. Police said the accused has previous drug-related cases, and further legal action is underway under the NDPS Act.
kozhikode-beach-ganja-drying-youth-arrested
Kozhikode News, Ganja Case, Drug Arrest, Kerala Police, NDPS Act, Beach Incident, Crime News









