നടി ഭാവനയെ സ്ഥാനാര്‍ത്ഥിയാക്കും; വന്‍ ‘വിസ്മയ’ത്തിന് ഒരുങ്ങി സിപിഎം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർത്ഥികളെ അണിനിരത്താനുള്ള നീക്കവുമായി സിപിഎമ്മും സജീവം.
മലയാളത്തിലെ ശ്രദ്ധേയയായ യുവനടി ഭാവനയെ മത്സരരംഗത്തിറക്കാൻ പാർട്ടി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ഭാവന സ്ഥാനാർത്ഥിയാകുന്നതിലൂടെ രാഷ്ട്രീയ ഭേദമന്യേ വലിയ ജനപിന്തുണ നേടാനാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഭാവനയുടെ നിലപാട് അറിയുന്നതിനായി പാർട്ടി നേതാക്കൾ ഉടൻ തന്നെ ആശയവിനിമയം നടത്തും. നടി സമ്മതം അറിയിക്കുന്ന പക്ഷം ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ഭാവന മത്സരിക്കാൻ തയ്യാറായാൽ ഏറ്റവും സുരക്ഷിതമായ മണ്ഡലം നൽകണമെന്നതാണ് പാർട്ടിക്കുള്ളിലെ പൊതുവായ അഭിപ്രായം.
ജനപ്രിയ മുഖമായ ഭാവനയെ രംഗത്തിറക്കുന്നതിലൂടെ യുവ വോട്ടർമാരിലും സ്ത്രീ വോട്ടർമാരിലും വലിയ സ്വാധീനം ചെലുത്താനാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ ഭാവന മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. വിവിധ സർക്കാർ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു നടിയുടേത്.
സാമൂഹിക വിഷയങ്ങളിൽ ഭാവന ഉയർത്തിയ നിലപാടുകൾക്ക് ഇടതുപക്ഷം മുൻപേ തന്നെ ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്.
കൊട്ടാരക്കര മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ഇതിനെ ‘വിസ്മയം’ എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ വിസ്മയങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. എന്നാൽ അതിനേക്കാൾ വലിയ രാഷ്ട്രീയ അമ്പരപ്പ് സൃഷ്ടിക്കാനാണ് ഇടതുപക്ഷം ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് സൂചന.
English Summary
The CPI(M) is reportedly considering fielding popular Malayalam actress Bhavana as a surprise candidate in the upcoming Kerala Assembly elections. Party leaders believe her entry could attract cross-party public support, especially among youth and women voters.
cpim-considers-actress-bhavana-assembly-election-candidate
Bhavana, CPI(M), Kerala Assembly Election, Malayalam Cinema, Political News, Kerala Politics, Election Strategy









