ഹിന്ദു ദമ്പതികൾ കുട്ടികളുടെ എണ്ണം കൂട്ടണമെന്ന് അസം മുഖ്യമന്ത്രി
ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണമെന്ന് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
ന്യൂനപക്ഷ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയാണെന്ന വാദം ഉന്നയിച്ചാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ജനനനിരക്ക് കൂടുതലാണെന്നും, എന്നാൽ ഹിന്ദുക്കളുടെ ഇടയിൽ ഇത് ക്രമേണ കുറയുകയാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ‘ഹിന്ദുക്കൾ ഒരു കുട്ടിയിൽ നിർത്തരുത്.
കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും വേണം. കഴിയുന്നവർ മൂന്ന് കുട്ടികൾക്ക് വരെ ജന്മം നൽകണം,’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
അസം സംസ്ഥാനത്ത് മുസ്ലിം ജനസംഖ്യ അതിവേഗം വർധിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 2011ൽ 31 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ 2027ഓടെ 40 ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യ 50 ശതമാനത്തിന് മുകളിലായാൽ വടക്കുകിഴക്കൻ ഇന്ത്യ ബംഗ്ലാദേശിന്റെ ഭാഗമാകാൻ പോലും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. യുദ്ധം കൂടാതെ തന്നെ ഈ പ്രദേശം കൈക്കലാക്കാൻ കഴിയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
അസം നിയമസഭയിൽ മുസ്ലിം വിഭാഗത്തിന് 48 സീറ്റുകൾ സംവരണം ചെയ്യണമെന്ന കോൺഗ്രസ് വക്താവിന്റെ ആവശ്യം ഹിമന്ത ബിശ്വ ശർമ്മ കടുത്ത ഭാഷയിൽ വിമർശിച്ചു.
ബിജെപി അസമിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമ്പോൾ കോൺഗ്രസ് മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
English Summary
Assam Chief Minister Himanta Biswa Sarma has sparked controversy by urging Hindu couples to have more children, citing a declining Hindu birth rate compared to minorities. He claimed that the Muslim population in Assam is growing rapidly and warned of demographic changes impacting the Northeast, while criticising the Congress for what he termed minority appeasement.
himanta-biswa-sarma-asks-hindus-to-have-more-children-controversy
Himanta Biswa Sarma, Assam politics, population debate, Hindu birth rate, minority politics, BJP, Congress controversy









