പിണറായി സർക്കാർ ഇതുവരെ പിരിച്ചുവിട്ടത് 144 പോലീസുകാരെ
തിരുവനന്തപുരം: 2016 മേയ് 25 മുതൽ 2025 സെപ്റ്റംബർ 18 വരെ ഗുരുതര ക്രിമിനൽ കേസുകളിലും ഗുരുതര അച്ചടക്കലംഘനങ്ങളിലും ഉൾപ്പെട്ട 144 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി റവാഡ ചന്ദ്രശേഖർ അറിയിച്ചു.
ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 82 പേരെയും, ഗുരുതര പെരുമാറ്റദൂഷ്യത്തിന് 62 പേരെയും ഉൾപ്പെടുത്തിയാണ് നടപടി.
അതേസമയം അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നതിന് 241 ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
2021 ഫെബ്രുവരി 20 മുതൽ 2025 സെപ്റ്റംബർ 18 വരെ മാത്രം എടുത്താൽ 84 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ട്. ഈ കാലയളവിൽ അനധികൃത അവധിയെ തുടർന്ന് 169 പേരെയാണ് സർവീസിൽ നിന്ന് പുറത്താക്കിയത്.
പൊലീസ് സേനയിൽ അച്ചടക്കവും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് ഡി.ജി.പി വ്യക്തമാക്കി.
English Summary
Between May 25, 2016 and September 18, 2025, the Kerala Police dismissed 144 personnel for involvement in serious criminal cases and grave misconduct, DGP Ravadha Chandrasekhar said. Additionally, 241 officers were removed for unauthorized absence. From February 20, 2021 onwards, 84 officers were dismissed, while 169 were removed for absenteeism. The action aims to ensure discipline and accountability within the police force.
144-policemen-dismissed-kerala-disciplinary-action
Kerala Police, DGP Ravadha Chandrasekhar, Police dismissal, Disciplinary action, Criminal cases, Police misconduct, Unauthorized absence, Kerala news









