മേയറുമല്ല ഡെപ്യൂട്ടി മേയറുമല്ല; വീണ്ടും ജനവിധി തേടാൻ ഒരുങ്ങി ആർ. ശ്രീലേഖ
തിരുവനന്തപുരം: ആർ. ശ്രീലേഖ തിരുവനന്തപുരം മേയറാകില്ലെന്ന നിലപാട് അറിയിച്ചതായി സൂചന. പകരം, ബിജെപി ശ്രീലേഖയ്ക്ക് വലിയ രാഷ്ട്രീയ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യത കൂടുതലുള്ള ഒരു സീറ്റ് വാഗ്ദാനം ചെയ്താണ് ശ്രീലേഖയെ അനുനയിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കുക.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ബിജെപി, മേയർ സ്ഥാനാർത്ഥിയായി വി.വി. രാജേഷിനെ തീരുമാനിക്കുകയായിരുന്നു.
ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് പാർട്ടിയിൽ സജീവ പ്രവർത്തന പരിചയമുള്ള നേതാവിനെ തന്നെ മേയറാക്കണമെന്ന തീരുമാനത്തിലെത്തിയത്.
വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയെ മേയറാക്കണമെന്ന നിർദ്ദേശം പാർട്ടിക്കുള്ളിൽ ശക്തമായി ഉയർന്നിരുന്നെങ്കിലും, രാഷ്ട്രീയമായി കൂടുതൽ ഗുണം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് നിലവിലെ തീരുമാനം.
ശ്രീലേഖയെ മേയറാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിരുന്നു. ഇതേ തുടർന്ന് പാർട്ടി നേതാക്കൾ ശ്രീലേഖയുടെ വസതിയിലെത്തി തീരുമാനം വിശദീകരിക്കുകയും ചെയ്തു.
നാല് പതിറ്റാണ്ടോളം നീണ്ട സിപിഎം ഭരണത്തിന് വിരാമമിട്ടാണ് ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്തത്.
ആകെ 50 സീറ്റുകൾ നേടിയാണ് ബിജെപി ചരിത്രവിജയം നേടിയത്. ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്.
അതിനാൽ തന്നെ, പ്രവർത്തന പരിചയവും ഭരണനൈപുണ്യവും ഉള്ള നേതാവിനെ മേയറാക്കി കാര്യക്ഷമമായ ഭരണമാണ് പാർട്ടി ലക്ഷ്യമിടുന്നത്.
English Summary
The BJP has announced V.V. Rajesh as its mayoral candidate for the Thiruvananthapuram Corporation after days of internal discussions. R. Sreelakha will neither become mayor nor deputy mayor, with reports suggesting she was persuaded through the promise of a strong Assembly seat in the future. Ashanath will contest for the deputy mayor post. Ending four decades of CPM rule, the BJP secured 50 seats and achieved its first-ever corporation governance, aiming for an experienced leadership to ensure effective administration.
bjp-thiruvananthapuram-corporation-mayor-vv-rajesh-sreelakha
Thiruvananthapuram Corporation, BJP, Mayor Election, VV Rajesh, R Sreelakha, Ashanath, Kerala Politics, Local Body Election









