web analytics

കേരളത്തിന്റെ നേറ്റിവിറ്റി കാർഡ് പൗരത്വ രേഖയാകുമോ? പുതിയ തർക്കത്തിന് വഴി ഒരുങ്ങുന്നു

കേരളത്തിന്റെ നേറ്റിവിറ്റി കാർഡ് പൗരത്വ രേഖയാകുമോ? പുതിയ തർക്കത്തിന് വഴി ഒരുങ്ങുന്നു

തിരുവനന്തപുരം:
കേരള സർക്കാർ പ്രഖ്യാപിച്ച പുതിയ നേറ്റിവിറ്റി കാർഡ് പദ്ധതിയാണ് സംസ്ഥാനത്ത് പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരിക്കുന്നത്.

പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഈ കാർഡ് ഒരു പരിഹാരമാകുമെന്ന നിലപാടാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

എന്നാൽ, നിയമപരമായ വ്യക്തത ഇതുവരെ കൈവന്നിട്ടില്ലെന്നതാണ് നിയമ-ഭരണ രംഗങ്ങളിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പൗരത്വം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കപ്പെടുമോ എന്നതാണ് പ്രധാന സംശയം.

നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനുള്ള മാനദണ്ഡങ്ങൾ പുതിയ കാർഡിനും അതേപടി ബാധകമാകുമോയെന്നതിലും വ്യക്തതയില്ല.

പൗരത്വ നിയമം ദേശീയ പൗര രജിസ്റ്റർ (എൻആർസി) തയ്യാറാക്കുന്നതിനും ദേശീയ തിരിച്ചറിയൽ കാർഡ് നൽകുന്നതിനും വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, എൻആർസി വിവാദമായതോടെ രാജ്യവ്യാപകമായി ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

2019-ൽ അസമിൽ തയ്യാറാക്കിയ എൻആർസിയിൽ ഏകദേശം 19 ലക്ഷം പേർ ഒഴിവായതിനെ തുടർന്നുള്ള നിയമ തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്.

അതേസമയം, ആധാർ കാർഡ് പൗരത്വത്തിന്റെ തെളിവല്ല, അത് തിരിച്ചറിയൽ രേഖ മാത്രമാണെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

ഈ സാഹചര്യത്തിൽ, പൗരത്വ നിയമത്തിൽ വ്യക്തമായ സ്ഥാനം ഉള്ള ദേശീയ തിരിച്ചറിയൽ രേഖകൾക്ക് പകരമായി സംസ്ഥാനതലത്തിൽ പുറത്തിറക്കുന്ന നേറ്റിവിറ്റി കാർഡിന് നിയമസാധുത ഉണ്ടാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

കേരളത്തിലെ നേറ്റിവിറ്റി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു മാന്വലിൽ വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. ഒരാൾ ജന്മംകൊണ്ട് കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനാണ് ഇത് നൽകുന്നത്.

ജനന സർട്ടിഫിക്കറ്റ് ലഭ്യമെങ്കിൽ അതുതന്നെ നേറ്റിവിറ്റിക്ക് പകരമായി ഉപയോഗിക്കാം.

അതുകൊണ്ടുതന്നെ, സാധാരണയായി ജനന സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിലാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കപ്പെടുന്നത്.

കേരളത്തിൽ ജനിച്ചവർക്കു പുറമെ, നിർദിഷ്ട നിബന്ധനകൾക്ക് വിധേയമായി സംസ്ഥാനത്തിനു പുറത്തു ജനിച്ചവർക്കും നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാം.

മാതാപിതാക്കൾ രണ്ടുപേരും കേരളീയരായിരിക്കുകയോ, ഒരാൾ കേരളീയനും മറ്റാൾ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുകാരനുമായിരിക്കുകയോ ചെയ്ത് വിവാഹാനന്തരമായി കേരളത്തിൽ സ്ഥിരതാമസമാക്കിയാൽ അർഹത ലഭിക്കും.

നേറ്റിവിറ്റി യോഗ്യതയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ മുമ്പ് നിയമ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.

തെലങ്കാനയിൽ 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിച്ചവരെ മാത്രമേ ‘ലോക്കൽ’ വിദ്യാർഥികളായി കണക്കാക്കൂ എന്ന വ്യവസ്ഥ സുപ്രീം കോടതി ശരിവച്ചിരുന്നു.

കേരളത്തിൽ, സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരുടെ മക്കൾ ഇവിടെ സാമൂഹികമായി ഇണങ്ങിക്കഴിയുന്നവരാണെങ്കിൽ നേറ്റിവിറ്റി നൽകാമെന്ന നിലപാട് ഹൈക്കോടതി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിൽ ജനിച്ചെങ്കിലും കേരളത്തിൽ പഠിക്കുകയും വളരുകയും ചെയ്ത വ്യക്തിക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഏത് സംസ്ഥാനത്ത് നൽകണം എന്ന ചോദ്യം 2018-ൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയ്‌ക്കു വന്നിരുന്നു.

ജനനസ്ഥലം മാത്രമല്ല, പഠിച്ചതും വളർന്നതുമെവിടെയാണെന്നതാണ് നിർണായകമെന്ന് കോടതി വ്യക്തമാക്കി.

ഈ നിയമപരമായ പശ്ചാത്തലങ്ങളിലെല്ലാം കൂടി നോക്കുമ്പോൾ, കേരള സർക്കാർ നടപ്പാക്കുന്ന പുതിയ നേറ്റിവിറ്റി കാർഡ് പദ്ധതിക്ക് എത്രമാത്രം നിയമസാധുതയും പ്രായോഗിക പ്രസക്തിയും ഉണ്ടാകും എന്നതിൽ കൂടുതൽ വ്യക്തത ആവശ്യമാണ് എന്ന ആവശ്യം ശക്തമാകുകയാണ്.

English Summary

The Kerala government’s newly announced Nativity Card has triggered widespread debate and controversy. While the state claims the card could help address citizenship-related concerns, legal and administrative experts say clarity is still lacking. Key questions remain about whether the Nativity Card can be treated as valid proof of citizenship and whether existing rules for nativity certificates will apply.
Given that Aadhaar is not proof of citizenship and the National Register of Citizens (NRC) remains unresolved nationally, doubts have emerged about the legal status of a state-issued Nativity Card. Courts across India have previously ruled on nativity and local residency criteria in education and governance matters, highlighting the complexity of the issue. Experts argue that without clear legal backing, the new Nativity Card’s validity and practical use remain uncertain.

kerala-nativity-card-legal-validity-citizenship-debate

Kerala, Nativity Card, Citizenship, NRC, Aadhaar, Legal Debate, Kerala Government, Nativity Certificate, Indian Law

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത്...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

Related Articles

Popular Categories

spot_imgspot_img