രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും അമ്മൂമ്മയും ആത്മഹത്യചെയ്തു
പയ്യന്നൂർ (കണ്ണൂർ): രാമന്തളിയിൽ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കോടതിവിധിക്ക് പിന്നാലെയുണ്ടായ ഈ ദുരന്തത്തിൽ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ (36), മാതാവ് ഉഷ (56), കലാധരന്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരാണ് മരിച്ചത്.
ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞുങ്ങളെ വീടിന്റെ അകത്ത് നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയുമായി കലാധരന് കുടുംബക്കോടതിയിൽ കേസ് നിലനിന്നിരുന്നു.
കുട്ടികളെ ഭാര്യയുടെ കൈവശം വിട്ടുനൽകണമെന്ന കോടതി വിധിയാണ് സംഭവത്തിന് പിന്നിലെ പ്രധാന കാരണമാകാമെന്ന് പൊലീസ് സംശയിക്കുന്നു.
കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം കലാധരനും മാതാവ് ഉഷയും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉഷയുടെ ഭർത്താവും പയ്യന്നൂർ ടൗണിലെ ഓട്ടോഡ്രൈവറുമായ എ.കെ. ഉണ്ണിക്കൃഷ്ണൻ രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു.
പലതവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് സിറ്റൗട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് എടുത്ത് അദ്ദേഹം ഉടൻ പൊലീസ് സ്റ്റേഷനിലെത്തി കൈമാറി.
തുടർന്ന് പൊലീസ് എത്തിയാണ് വീടിന്റെ വാതിൽ തുറന്നത്. പാചകത്തൊഴിലാളിയായ കലാധരൻ, കോടതിവിധിക്ക് പിന്നാലെ കുട്ടികളെ ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യവീട്ടുകാർ പൊലീസിനെ സമീപിച്ചിരുന്നതായി വിവരമുണ്ട്.
ഇന്നലെ രാത്രി ഉണ്ണിക്കൃഷ്ണനെ പൊലീസ് ഫോണിൽ വിളിച്ച് കുട്ടികളെ ഇന്ന് വിട്ടുനൽകണമെന്ന് നിർദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ദുരന്തം നടന്നത്. കണ്ണൂർ റൂറൽ എസ്.പി അനൂജ് പലിവാളിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
English Summary
In a tragic incident at Ramanthali in Kannur district, four members of a family, including two young children, were found dead inside their house.
ramanthali-family-four-found-dead-court-verdict-aftermath
Kannur, Payyannur, Ramanthali, family tragedy, suicide case, child custody dispute, Kerala news









