ലക്ഷത്തോടടുത്തു; ഇനി ദിവസങ്ങൾ മാത്രം മതി; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 98,880 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360 രൂപയാണ് ഇന്നത്തെ വില.
ഒരു ലക്ഷവും കടന്ന് സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന നിലയിലേക്ക് എത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു.
എന്നാല്‍ ഇന്നലെയും ഇന്നുമായി വീണ്ടും വില കുതിക്കുന്ന കാഴ്ചയാണ് വിപണിയില്‍ കാണുന്നത്. ഈ മാസം 15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം പവന്‍ വില 720 രൂപയാണ് ഉയര്‍ന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണതും, യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവില ഉയര്‍ന്നതിന് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്.
അതേസമയം, പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ കണക്കിലെടുത്താല്‍ ഉപഭോക്താക്കള്‍ക്ക് യഥാര്‍ഥത്തില്‍ അടയ്ക്കേണ്ട സ്വര്‍ണവില ഇതിനകം തന്നെ ഒരു ലക്ഷം രൂപ കടന്നിട്ടുണ്ട്.
സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണവില ഇടിഞ്ഞിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നുമായി തിരിച്ചുകയറുന്ന കാഴ്ചയാണ് ദൃശ്യമായത്.
15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. രണ്ടുദിവസത്തിനിടെ പവന് 720 രൂപയാണ് വര്‍ധിച്ചത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.
എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.
English Summary
Gold prices in Kerala are once again on the rise, nearing the ₹99,000 mark per sovereign. On Thursday, the price increased by ₹240, taking the rate to ₹98,880 per sovereign, while the per-gram price rose by ₹30 to ₹12,360. After a brief dip following fears of crossing the ₹1 lakh milestone, prices have rebounded over the last two days, rising by ₹720 in total. The surge is attributed to the sharp fall of the Indian rupee against the US dollar and interest rate cuts by the US Federal Reserve. Including making charges and taxes, the effective gold price has already crossed ₹1 lakh.
kerala-gold-price-nears-99000-sovereign-rate-rises-again
Kerala gold price, gold rate today, sovereign gold price, Kerala market, rupee fall, Federal Reserve, gold price hike









