രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ.
പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് എ.എ. റഹീമിന്റെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്രമന്ത്രി അനുപ്രിയ പാട്ടിൽ നൽകിയ മറുപടിയാണിത്.
2021-2023 കാലഘട്ടത്തിൽ കേരളത്തിലെ മാതൃമരണ നിരക്ക് കേവലം 30 മാത്രമായിരുന്നു.
ഇക്കാലയളവിൽ ഉത്തർപ്രദേശിൽ 141, മധ്യപ്രദേശിൽ 142, ബിഹാറിൽ 104, ഒഡീഷയിൽ 153, ഹരിയാന 81, എന്നിങ്ങനെയായിരുന്നു മാതൃമരണ നിരക്കെന്നും മന്ത്രി മറുപടി നൽകി.
രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്ക് കേരളത്തിലാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ (PMSMA) പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ എം.പി എ.എ. റഹീം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി അനുപ്രിയ പാട്ടിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2021–2023 കാലയളവിൽ കേരളത്തിലെ മാതൃമരണ നിരക്ക് 30 മാത്രമാണെന്ന് മന്ത്രി അറിയിച്ചു.
ഇതേ കാലയളവിൽ ഉത്തർപ്രദേശിൽ 141, മധ്യപ്രദേശിൽ 142, ബിഹാറിൽ 104, ഒഡീഷയിൽ 153, ഹരിയാനയിൽ 81 എന്നിങ്ങനെയാണ് മാതൃമരണ നിരക്കുകൾ രേഖപ്പെടുത്തിയതെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
English Summary:
The Union Government informed Parliament that Kerala has the lowest maternal mortality rate in India. Replying to a question in the Rajya Sabha, Union Health Minister Anupriya Patel stated that Kerala’s maternal mortality rate was just 30 during the 2021–2023 period, significantly lower than states such as Uttar Pradesh, Madhya Pradesh, Bihar, Odisha, and Haryana.
kerala-lowest-maternal-mortality-rate-india
Kerala, Maternal Mortality, Central Government, Rajya Sabha, PMSMA, Health Ministry









