ഒരേ വാർഡ്, ഒരേ പേര്; ജയിച്ചതും തോറ്റതും മരുതൂർ വിജയൻ — കരകുളം പഞ്ചായത്തിലെ മരുതൂർ വീണ്ടും ഇടതിനൊപ്പം
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അപൂർവ കാഴ്ചയായി, എൽഡിഎഫിനും യുഡിഎഫിനും ഒരേ പേരിലുള്ള സ്ഥാനാർഥികൾ മത്സരിച്ച വാർഡിൽ, ജയവും പരാജയവും ഒരേ പേരിനായി.
തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിലെ 22-ാം വാർഡായ മരുതൂരിൽ ഇക്കുറിയും ഇടതുമുന്നണി വിജയം ആവർത്തിച്ചു.
എൽ.ഡി.എഫ് 3.0 ഇനി സ്വപ്നങ്ങളിൽ മാത്രം; സടകുടഞ്ഞ് യുഡിഎഫ്; കറുത്തകുതിരയായി ബിജെപി
വോട്ടെണ്ണൽ ഫലം: ഇടതിന് മുൻതൂക്കം
മത്സരത്തിൽ എൽഡിഎഫിലെ മരുതൂർ വിജയൻ 493 വോട്ടുകൾ നേടി വിജയിച്ചു. അതേസമയം യുഡിഎഫിലെ മരുതൂർ വിജയന് 437 വോട്ടുകളാണ് ലഭിച്ചത്.
ബിജെപി സ്ഥാനാർഥി വിശാഖ് 357 വോട്ടുകൾ നേടി.
സ്ഥാനാർഥികളുടെ പശ്ചാത്തലം
ജയിച്ച മരുതൂർ വിജയൻ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റായിരുന്നു.
യുഡിഎഫിലെ മരുതൂർ വിജയൻ ഐഎൻടിയുസിയുടെ മികച്ച സംഘാടകനും സജീവ പ്രവർത്തകനുമാണ്.
സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ മരുതൂർ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസ് സ്ഥാനാർഥിയെ രംഗത്തിറക്കിയത്.
കരകുളം പഞ്ചായത്ത്: ഇടതിന് ഭൂരിപക്ഷം
കരകുളം പഞ്ചായത്തിലെ മൊത്തം 15 സീറ്റുകളിൽ എൽഡിഎഫ് ജയിച്ചു, 8 സീറ്റുകൾ യുഡിഎഫും സ്വന്തമാക്കി.
ഇതോടെ കേവല ഭൂരിപക്ഷം നേടി എൽഡിഎഫ് ഭരണം ഉറപ്പിച്ചു. ഇനി മരുതൂർ വിജയൻ പഞ്ചായത്ത് പ്രസിഡന്‍റാകുമോ എന്നതാണ് ചർച്ച.
English Summary:
In a rare electoral contest in Kerala, candidates from both the LDF and UDF shared the same name—Maruthoor Vijayan—in Karakulam Panchayat’s Maruthoor ward. The LDF’s Maruthoor Vijayan won with 493 votes, while the UDF candidate with the same name secured 437 votes. BJP candidate Vishakh received 357 votes. With LDF winning 15 out of 23 seats, the front secured a simple majority in Karakulam Panchayat, and speculation is on whether Maruthoor Vijayan will become the panchayat president.









